25 April Thursday

എയർമാനാകാം

വെബ് ഡെസ്‌ക്‌Updated: Monday Oct 15, 2018

വ്യോമസേനയുടെ ഗ്രൂപ്പ്‐വൈ ട്രേഡിൽ(നോൺ ടെക്നിക്കൽ) എയർമാനാകാൻ അവസരം. അവിവാഹിതരായ പുരുഷന്മാർക്കേ അപേക്ഷിക്കാനാവൂ. വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു ജയം/തത്തുല്യം. സ്പോർട്സിൽ ഇന്ത്യയെ രാജ്യാന്തര/ദേശീയതലത്തിൽ പ്രതിനിധീകരിച്ചവർക്ക് കുറഞ്ഞയോഗ്യത പത്താം ക്ലാസ്സ്. നിഷ്കർഷിക്കുന്ന സ്പോർട്സ് യോഗ്യത വേണം.  ഉയർന്ന പ്രായ പരിധി 21. 1998 ജനുവരി 13നും 2002 ജനുവരി രണ്ടിനും ഇടയിൽ (ഇരുതിയതികളും ഉൾപ്പെടെ) ജനിച്ചവരാകണം. ഉയരം 152.5 സെ.മീ, നെഞ്ച് കുറഞ്ഞത് അഞ്ച് സെ.മീ വികസിപ്പിക്കാനാകണം. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം. അപേക്ഷിക്കേണ്ടത് സംബന്ധിച്ച വിശദവിവരം www.indianairforce.nic.in  www.indianairforce.nic.in ൽ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top