19 April Friday

ഇന്തോ‐ ടിബറ്റൻ ബോർഡർ പൊലീസിൽ കോൺസ്റ്റബിൾ

വെബ് ഡെസ്‌ക്‌Updated: Monday Oct 15, 2018

ഇന്തോ‐ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിന്റെ ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലേക്ക് കോൺസ്റ്റബിൾ തസ്തികയിൽ 218 ഒഴിവുണ്ട്. കായികക്ഷമത, എഴുത്ത്പരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത എസ്എസ്എൽസി. ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ/ കംപ്യൂട്ടർ ബ്രാഞ്ചുകളിൽ ഏതിലെങ്കിലും രണ്ടുവർഷത്തെ ഐടിഐ/ഡിപ്ലോമ. പ്രായം 18‐23. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
ഉയരം 170 സെ.മീ, നെഞ്ചളവ് 80‐85 സെ.മീ. ഉയരത്തിനൊത്ത തൂക്കവും കണ്ണട ഉപയോഗിക്കാതെ നല്ല കാഴ്ച ശക്തിയും വേണം. http://recruitment.itbpolice.nic.in എന്ന website വഴി ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരവുംwebsite ൽ പ്രസിദ്ധീകരിക്കും. അപേക്ഷിക്കേണ്ട അവസാനതിയതി നവംബർ 27.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top