20 April Saturday

നാഷണല്‍ ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി പ്രവേശന പരീക്ഷ

വെബ് ഡെസ്‌ക്‌Updated: Thursday Jun 15, 2017

നാഷണല്‍ ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി പ്രവേശനത്തിന് യുപിഎസ്സി പ്രവേശനപരീക്ഷ നടത്തും. 390 ഒഴിവ്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ ആര്‍മി, നേവി, എയര്‍ഫോഴ്സ് വിഭാഗങ്ങളിലേക്കും പ്രവേശനം ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.2017 സെപ്തംബര്‍ 10നാണ് പരീക്ഷ. നാഷണല്‍ഡിഫന്‍സ് അക്കാദമിയുടെ ആര്‍മി വിഭാഗത്തില്‍ പ്രവേശനത്തിന് 10 + 2 മാതൃകയില്‍ പ്ളസ്ടു പാസാകണം.

നാഷണല്‍ഡിഫന്‍സ് അക്കാദമിയുടെ എയര്‍ഫോഴ്സ്,നേവല്‍വിങ്,നേവല്‍ അക്കാദമിയുടെ പ്ളസ്ടു കേഡറ്റ് എന്‍ട്രിയിലേക്കും10 +2 മാതൃകയില്‍ മാത്തമാറ്റിക്സും ഫിസിക്സുംപഠിച്ച് പ്ളസ്ടു പാസാകണം. അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.

അവിവാഹിതരായ യുവാക്കളാകണം.1999ജനുവരി രണ്ടിനും2002ജനുവരിഒന്നിനും ഇടയില്‍ജനിച്ചവരാകണം. ആര്‍മി, എയര്‍ഫോഴ്സ്, നേവി എന്നിവയിലേക്ക് അപേക്ഷിക്കുന്നവര്‍ക്കുള്ളശാരീരികയോഗ്യതകളുടെവിവരം വെബ്സൈറ്റിലെവിജ്ഞാപനത്തിലുണ്ട്.

അപേക്ഷാഫീസ്100 രൂപ. എസ്സി/എസ്ടി, ആര്‍മി സ്കൂളുകളില്‍പഠിക്കുന്ന ജെസിഒ,എന്‍സിഒ, ഒആര്‍ എന്നിവരുടെ ആണ്‍മക്കള്‍ക്ക്ഫീസില്ല. www.upsconline.nic.in  വെബ്സൈറ്റിലൂടെഓണ്‍ലൈനായി30വരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top