29 March Friday

കേന്ദ്ര സർവകലാശാലകളിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 15, 2022

 രാജ്യത്തെ വിവിധ കേന്ദ്ര സർവകലാശാലകളിൽ അധ്യാപക തസ്തികകളിൽ 214 ഒഴിവുണ്ട്. യുജിസി മാനദണ്ഡപ്രകാരമുള്ള യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലായി 25 ഒഴിവുണ്ട്. www.cutnrec.samarth.edu.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 19. വിശദ വിവരത്തിന് www.cutn.ac.in കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ വിവിധ പഠന വകുപ്പുകളിൽ അസോസിയറ്റ് പ്രൊഫസർ 38 ഒഴിവുണ്ട്. www.cuk.ac.in വഴി ഓൺലൈനായി അപേക്ഷിക്കണം.  അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 30. ഓൺലൈൻ അപേക്ഷിച്ചതിന്റെ പ്രിൻറ് സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 7. വിശദ വിവരം വെബ്സൈറ്റിൽ. അരുണാചൽ പ്രദേശിലെ കേന്ദ്ര സർവകലാശാലയായ രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ 91 ഒഴിവുണ്ട്. www.rgu.ac.in വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ ആറ് .രാജസ്ഥാൻ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ 60 ഒഴിവുണ്ട്. www.curaj .ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 11. അപേക്ഷിച്ചതിന്റെ പ്രിൻറ് സ്വീകരിക്കുന്ന അവസാന തീയതി 18. വിശദ വിവരം വെബ്സൈറ്റിൽ.   


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top