20 April Saturday

സിവിൽ സർവീസ്‌ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

സിവിൽ സർവീസ്‌ 2020 പരീക്ഷക്ക്‌ യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. 2020 മെയ്‌ 31നാണ്‌ പരീക്ഷ. ഇന്ത്യൻ അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസ്, ഇന്ത്യൻ ഫോറിൻ സർവീസ്‌,  ഇന്ത്യൻ പൊലീസ്‌ സർവീസ്‌,  ഇന്ത്യൻ പിആൻഡ്‌ ടി അക്കൗണ്ട്‌സ്‌ ആൻഡ്‌ ഫിനാൻസ്‌ സർവീസ്‌, ഇന്ത്യൻ ഓഡിറ്റ്‌ ആൻഡ്‌ അക്കൗണ്ട്‌സ്‌ സർവീസ്‌, ഇന്ത്യൻ റവന്യു സർവീസ്‌, ഇന്ത്യൻ പോസ്‌റ്റൽ സർവീസ്‌ തുടങ്ങി 24 കേന്ദ്രസർവീസുകളിലെ ഒഴിവുകളിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌.   796 ഒഴിവാണുള്ളത്‌. കോഴിക്കോട്‌, കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെ  രാജ്യത്താകെ 72 കേന്ദ്രങ്ങളാണ്‌ പ്രാഥമിക (പ്രിലിമിനറി) പരീക്ഷക്കുള്ളത്‌. തിരുവനന്തപുരം ഉൾപ്പെടെ 24 കേന്ദ്രങ്ങളിലാണ്‌ പ്രധാന (മെയിൻ) പരീക്ഷ. യോഗ്യത ബിരുദം. പ്രായം 21–-32. 2 2020 ആഗസ്‌ത്‌ ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. www.upsconline.nic.in വഴി ഓൺലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌. അവസാന തിയതി മാർച്ച്‌ മൂന്ന്‌.  പരീക്ഷ സംബന്ധിച്ച്‌ വിശദവിവരം website ൽ.


ഫോറസ്‌റ്റ്‌ സർവീസിൽ
ഇന്ത്യൻ ഫോറസ്‌റ്റ്‌  സർവീസ്‌ 2020 പരീക്ഷക്ക്‌ യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു.  അനിമൽ ഹസ്‌ബൻഡറി ആൻഡ്‌ വെറ്ററിനറി സയൻസ്‌, ബോട്ടണി, കെമിസ്‌ട്രി, ജിയോളജി, മാത്തമാറ്റിക്‌സ്‌, ഫിസിക്‌സ്‌, സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ ആൻഡ്‌ സുവോളജി, അഗ്രികൾചർ, ഫോറസ്‌ട്രി,  എൻജിനിയറിങ്‌ ബിരുദധാരികൾക്ക്‌ അപേക്ഷിക്കാം. സിവിൽ സർവീസ്‌ പരീക്ഷ (പ്രിലിമിനറി)  വിജയിക്കുന്നവർക്കേ ഫോറസ്‌റ്റ്‌ സർവീസ്‌ പരീക്ഷയെഴുതാനാകൂ. പ്രായം 21–-32.  2020 ആഗസ്‌ത്‌ ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.  www.upsconline.nic.in വഴി ഓൺലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌. അവസാന തിയതി മാർച്ച്‌ മൂന്ന്‌.  വിശദവിവരം website ൽ. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top