20 April Saturday

ഇഎസ്‌ഐസി 
ആശുപത്രികളിൽ 255 ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jan 15, 2023

എംപ്ലായീസ്‌ സ്‌റ്റേറ്റ്‌ ഇൻഷുറൻസ്‌ കോർപറേഷന്റെ (ESIC) മെഡിക്കൽ കോളേജിലും വിവിധ ആശുപത്രികളിലും 255 ലേറെ ഒഴിവുകൾ. ചെന്നൈ ഇഎസ്‌ഐസി മെഡിക്കൽ കോളേജ്‌ ആൻഡ്‌ ഹോസ്‌പിറ്റലിൽ പ്രൊഫസർ, അസോസിയേറ്റ്‌ പ്രൊഫസർ, അസിസ്‌റ്റന്റ്‌ പ്രൊഫസർ തസ്‌തികകളിൽ 35 ഒഴിവുണ്ട്‌. കരാർ നിയമനം. വാക്ക്‌ ഇൻ ഇന്റർവ്യു ജനുവരി 25, ഫെബ്രുവരി 16, 17  തീയതികളിൽ. ഇൻഡോറിലെ ഇഎസ്‌ഐസി മോഡൽ ഹോസ്‌പിറ്റലിൽ സീനിയർ, റസിഡന്റ്‌, സ്‌പെഷ്യലിസ്‌റ്റ്‌, സൂപ്പർ സ്‌പെഷ്യലിസ്‌റ്റ്‌  തസ്‌തികയിൽ ഒഴിവുണ്ട്‌. ഇന്റർവ്യൂ ഫെബ്രുവരി ഏഴ്‌, എട്ട്‌ തിയതികളിൽ. നോയ്‌ഡയിലെ മോഡൽ ഹോസ്‌പിറ്റലിൽ സ്‌പെഷ്യലിസ്‌റ്റ്‌, സൂപ്പർ സ്‌പെഷ്യലിസ്‌റ്റ്‌ ഒഴിവിലേക്ക്‌ ജനുവരി 17ന്‌ വാക്ക്‌ ഇൻ ഇന്റർവ്യൂ.  ഫരീദാബാദ്‌ മെഡിക്കൽ  കോളേജിലും ലുധിയാന, ജമ്മു, ബംഗളൂരു, പറ്റ്‌ന എന്നിടങ്ങളിലെ ഹോസ്‌പിറ്റലുകളിലും വിവിധ ഒഴിവുകളിലേക്ക്‌ വാക്ക്‌ ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്‌  www.esic.gov.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top