24 April Wednesday

വാക് ഇന്‍ ഇന്റര്‍വ്യു

വെബ് ഡെസ്‌ക്‌Updated: Monday Jan 15, 2018

പട്ടാമ്പി റീജണല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സ്റ്റേഷന്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ടീച്ചിങ് അസിസ്റ്റന്റിനെ നിയമിക്കും. പ്ളാന്റ് ബ്രീഡിങ് ആന്‍ഡ് ജനിറ്റിക്സ്, പ്ളാന്റ് പത്തോളജി, ഹോര്‍ടികള്‍ച്ചര്‍, അഗ്രോണമി വിഷയങ്ങളിലാണ് ഒഴിവ്. യോഗ്യത അഗ്രികള്‍ച്ചറിലൊ ഹോര്‍ടികള്‍ച്ചറിലൊ ബിരുദം, കേരള കാര്‍ഷിക സര്‍വകലാശാല അംഗീകരിച്ച ബിരുദാനന്തര ബിരുദം, നെറ്റ്. പിഎച്ച്ഡി അഭിലഷണീയം. പ്രായം 40 കൂടരുത്. നിയമാനുസൃത വയസ്സിളവ് ലഭിക്കും. വാക് ഇന്‍ ഇന്റര്‍വ്യു ജനുവരി 19ന് രാവിലെ ഒമ്പതിന്.
തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയില്‍ ബയോമെഡിക്കല്‍ ടെക്നോളജി വിങ്ങില്‍ സീനിയര്‍ പ്രോജക്ട് എന്‍ജിനിയര്‍ ഒഴിവുണ്ട്. യോഗ്യത: എംടെക്/ എംഇ/മാസ്റ്റേഴ്സ് ഇന്‍ എന്‍ജിനിയറിങ് (ഇലക്ട്രോണിക്സ്/ കംപ്യൂട്ടര്‍ സയന്‍സ്) ഉയര്‍ന്ന പ്രായം 35. വാക് ഇന്‍ ഇന്റര്‍വ്യു ജനുവരി 20ന് രാവിലെ 10.30ന് (റിപ്പോര്‍ട്ടിങ് രാവിലെ ഒമ്പത്) പൂജപ്പുര ബയോമെഡിക്കല്‍ ടെക്നോളജി വിങ്ങില്‍.
സ്പൈസസ് ബോര്‍ഡിന്റെ ക്വാളിറ്റി ഇവാല്യുവേഷന്‍ ലബോറട്ടറിയില്‍ ട്രെയിനി അനലിസ്റ്റ് (മൈക്രോബയോളജി)- 03, ട്രെയിനി അനലിസ്റ്റ് (കെമിസ്ട്രി)- 01 ഒഴിവുണ്ട്. താല്‍ക്കാലികാടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് എസ്സി വിഭാഗത്തിലുള്ളവര്‍ക്കാണ് നിയമനം. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ എംഎസ്സി. പ്രായം 35ല്‍ കൂടരുത്. വാക് ഇന്‍ ടെസ്റ്റ് ജനുവരി 24ന്  രാവിലെ പത്തിന് സ്പൈസസ് ബോര്‍ഡ് ക്വാളിറ്റി ഇവാല്യുവേഷന്‍ ലാബ് മുംബൈ, പ്ളോട്ട് നമ്പര്‍ EL-184, TTC Industrial Area MIDC, Mahpe, Navi Mumbai.
സ്പൈസസ് ബോര്‍ഡിന്റെ ഇടുക്കി ജില്ലയിലെ മൈലാടുംപാറ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലും കര്‍ണാടകത്തിലെ സകലേഷ്പുര്‍, സിക്കിമിലെ ഗാങ്ടോക് എന്നിവിടങ്ങളിലും സ്പൈസസ് റിസര്‍ച്ച് ട്രെയിനിയെ വേണം. എസ്സി വിഭാഗക്കാര്‍ക്കാണ് നിയമനം.  ബന്ധപ്പെട്ട വിഷയത്തില്‍ എംഎസ്സിയാണ് യോഗ്യത. വാക് ഇന്‍ ടെസ്റ്റ്  ഐസിആര്‍ഐ മൈലാടുംപാറ, സകലേഷ്പുര്‍, ഗാങ്ടോക് എന്നിവിടങ്ങളില്‍ ജനുവരി 17ന് രാവിലെ പത്തിന്. വിശദവിവരത്തിന്  www.indianspices.comwww.indianspices.com
പോണ്ടിച്ചേരി സര്‍വകലാശാലയിലെ സ്റ്റാറ്റിസ്റ്റിക്സ് പഠനവകുപ്പില്‍ ഗസ്റ്റ് ഫാക്കല്‍റ്റിയെ നിയമിക്കും. മൂന്നൊഴിവുണ്ട്(ജനറല്‍-01, ഒബിസി-02). യോഗ്യത 55 ശതമാനം മാര്‍ക്കോടെ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കില്‍ തത്തുല്യം, നെറ്റ്. അല്ലെങ്കില്‍ പിഎച്ച്ഡി. വാക് ഇന്‍ ഇന്റര്‍വ്യു ജനുവരി 23ന് രാവിലെ 10.30ന് പോണ്ടിച്ചേരി യൂണിവേഴ്സിറ്റി സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ സെമിനാര്‍ ഹാളില്‍. വിശദവിവരത്തിന് www.pondiuni.edu.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top