28 March Thursday

107 തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനമായി

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2019

കാറ്റഗറി നമ്പർ 277/2019 മുതൽ 383/2019 വരെ 107 തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചു.  കാറ്റഗറി നമ്പർ 278/2019  കൊളീജിയറ്റ് എഡ്യുക്കേഷനിൽ അസി. പ്രൊഫസർ ഇൻ സ്റ്റാറ്റിസ്റ്റിക്്സ്, 279/2019 അസി. പ്രൊഫസർ ഇക്കണോമിക്സ്, 280/2019 മെഡിക്കൽ എഡ്യുക്കേഷനിൽ ലക്ചറർ, 281/2019 കൊളീജിയറ്റ് എഡ്യുക്കേഷനിൽ അസി. പ്രൊഫസർ സംസ്കൃതം, 282/2019 അസി. പ്രൊഫസർ സംസ്കൃതം(ജ്യോതിഷം), 283/2019 മുതൽ 304/2019 വരെ കൊളീജിയറ്റ് എഡ്യുക്കേഷനിൽ വിവിധ വിഷയങ്ങളിൽ അസി. പ്രൊഫസർ, 305/ 2019, ഹെൽത്ത് സർവീസിൽ അസി. സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, 306/2019 ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിനിൽ മെഡിക്കൽ ഓഫീസർ(ആയുർവേദ), 307/2019 സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷനിൽ സോയിൽ കൺസർവേഷൻ ഓഫീസർ, കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ സയന്റിഫിക് ഓഫീസർ, 309/2019 ൽ കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസിൽ ജൂനിയർ കോ‐ഓപറേറ്റീവ് ഇൻസ്പക്ടർ, 310/2019  ഇൻഡസ്ട്രിയൽ ട്രെയിനിങ് ഡിപാർട്മെന്റിൽ ജൂനിയർ ഇൻസ്ട്രക്ടർ(വെൽഡർ), 311/2019   വുമൺ ആൻഡ് ചൈൽഡ് ഡവലപ്മെന്റ് ഡിപാർട്മെന്റിൽ സൂപ്പർവൈസർ(ഐസിഡിഎസ്) 312/2019 മെഡിക്കൽ എഡ്യുക്കേഷനിൽ മെഡിക്കൽ ഫോട്ടോഗ്രാഫർ, 313/2019 ൽ മെഡിക്കൽ എഡ്യുക്കേഷനിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്, 314/2019 ൽ തുറമുഖവകുപ്പിൽ ഡ്രാഫ്റ്റ്സമാൻ ഗ്രേഡ് രണ്ട്, 315/2019  പൊലീസിൽ സ്പെഷ്യൽ ബ്രാഞ്ച് അസി., 316/2019 കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപറേഷനിൽ  എസി പ്ലാന്റ് ഓപറേറ്റർ, 317/2019  കേരള സ്റ്റേറ്റ്  വാട്ടർ ട്രാൻസ്പോർടിൽ കാർപന്റർ, 318/2019 ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ ലേബർ വെൽഫയർ ഓഫീസർ, 319/2019 ഡ്രോട്സ്മാൻ സിവിൽ(ഗ്രേഡ് രണ്ട്), 320/2019 കേരള അഗ്രോ മെഷിനറി കോർപറേഷൻ ലിമിറ്റഡിൽ പെയിന്റർ, 321/2019 കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ ഇലക്ട്രീഷ്യൻ, 322/2019 കേരള സെറാമിക്സ് ലിമിറ്റഡിൽ അസി. മാനേജർ (ഇലക്ട്രിക്കൽ), 323/2019 വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസി. (അറബിക്), 324/2019 വിദ്യാഭ്യാസ വകുപ്പിൽ എൽ പി സ്കൂൾ അസി.(കന്നഡ), 325/2019 ആയുർവേദകോളേജിൽ നേഴ്സ് ഗ്രേഡ് രണ്ട്  തുടങ്ങി കാറ്റഗറി നമ്പർ 383/2019 തുറമുഖ വകുപ്പിൽ ലൈറ്റ് കീപ്പർ ആൻഡ് സിഗ്നലർ വരെയുള്ള 107 തസ്തികകളിലാണ് വിജ്ഞാപനമായത്. https://www.keralapsc.gov.in വഴി അപേക്ഷിക്കാനുള്ള അവസാനതിയതി ജനുവരി 15. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top