23 April Tuesday

ഓറിയന്റല്‍ ഇന്‍ഷുറന്‍സില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍

വെബ് ഡെസ്‌ക്‌Updated: Monday Aug 14, 2017

പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ഓറിയന്റല്‍ ഇന്‍ഷുറന്‍സില്‍ 300 അഡ്മിനിസ്ട്രീേറ്റീവ് ഓഫീസര്‍മാരെ നിയമിക്കുന്നു.
അക്കൌണ്ട്സ് (20), ആക്ട്വാറിസ് (21), ഓട്ടോമൊബൈല്‍ എന്‍ജിനിയര്‍ (15), ലീഗല്‍ (30), മെഡിക്കല്‍ ഓഫീസര്‍ (10) ജനറലിസ്റ്റ്സ് (223) എന്നിങ്ങനെയാണ് ഒഴിവ്. 158 ഒഴിവ് ജനറലും ബാക്കി പട്ടികവിഭാഗം, ഒബിസി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് സംവരണവുമാണ്. ഒരാള്‍ക്ക് ഏതെങ്കിലും ഒരു വിഭാഗത്തിലേ അപേക്ഷിക്കാനാവൂ. ശമ്പളം 32795-62315. പ്രതീക്ഷിക്കാവുന്ന ആദ്യശമ്പളം 51000 രൂപ.

യോഗ്യത
1. അക്കൌണ്ട്സ്: 60 ശതമാനം മാര്‍ക്കോടെ എംകോം. പട്ടികവിഭാഗക്കാര്‍ക്ക് 55 ശതമാനം അല്ലെങ്കില്‍ സിഎ അല്ലെങ്കില്‍ കോസ്റ്റ് ആന്‍ഡ് മാനേജ്മെന്റ് അക്കൌണ്ട്സ് അല്ലെങ്കില്‍ എംബിഎ (ഫിനാന്‍സ്).
2. ആക്ട്വാറിസ്: ഒന്നാംക്ളാസില്‍ ബിരുദം. പട്ടികവിഭാഗക്കാര്‍ക്ക് 55 ശതമാനം അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആക്ട്വാറിസ് ഓഫ് ഇന്ത്യയില്‍നിന്നോ സമാനമായ സ്ഥാപനങ്ങളില്‍നിന്നോ നാലു പേപ്പറുകള്‍ പാസായിരിക്കണം.
3. ഓട്ടോമൊബൈല്‍ എന്‍ജിനിയര്‍: ഒന്നാംക്ളാസോടെ ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ് വിഷയമായി ബിരുദമോ ബിരുദാനന്തര ബിരുദമോ.
4. ലീഗല്‍: ഒന്നാംക്ളാസോടെ നിയമ ബിരുദം. പട്ടികവിഭാഗങ്ങള്‍ക്ക് 55 ശതമാനം മാര്‍ക്ക്.
5. മെഡിക്കല്‍ ഓഫീസര്‍. എംബിബിഎസ്.
6. ജനറലിസ്റ്റ്: ഒന്നാംക്ളാസ് ബിരുദം. പട്ടികവിഭാഗങ്ങള്‍ക്ക് 55 ശതമാനം മാര്‍ക്ക്.

പ്രായം: 21-30. പട്ടികവിഭാഗം (5 വര്‍ഷം) ഒബിസി (3) ഭിന്നശേഷിക്കാര്‍ (10), വിമുക്ത ഭടന്മാര്‍(5) എന്നിങ്ങനെ ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. ഒക്ടോബര്‍ 22ന് (തിയതി മാറാം) നടക്കുന്ന ഒരു മണിക്കൂര്‍ പ്രാഥമിക പരീക്ഷയ്ക്ക് ഇംഗ്ളീഷ് (30), റീസണിങ് (35), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (35) 100 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാകും. നവംബര്‍ 18 ന്റെ (തിയതി മാറാം) മെയിന്‍ പരീക്ഷയ്ക്ക് റീസണിങ്, ഇംഗ്ളീഷ്, ജനറല്‍ അവേര്‍നസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നീ വിഷയങ്ങളിലായി 50 വീതം മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാകും. മെഡിക്കല്‍ ഓഫീസര്‍, ജനറലിസ്റ്റ് വിഭാഗങ്ങളില്‍ പ്രൊഫഷണല്‍ നോളജ്കൂടി ചേര്‍ന്നായിരിക്കും പരീക്ഷ.

ഓണ്‍ലൈന്‍ പരീക്ഷയില്‍ യോഗ്യത നേടുന്നവരെ ഇന്റര്‍വ്യൂവിന് ക്ഷണിക്കും. 600 രൂപയാണ് അപേക്ഷാഫീസ്. പട്ടിക വിഭാഗങ്ങള്‍ക്ക് 100 രൂപ. കേരളത്തില്‍ എറണാകുളവും തിരുവനന്തപുരവുമാണ് പ്രാഥമിക പരീക്ഷാകേന്ദ്രങ്ങള്‍. വിശദാംശങ്ങള്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷനും

https://orientalinsurance.org.in/


രജിസ്ട്രേഷന്‍ ആഗസ്ത് 18 ന് ആരംഭിക്കും. അവസാന തീയതി സെപ്തംബര്‍ 15. ആഗസ്ത് 19 ന്റെ എംപ്ളോയ്മെന്റ് ന്യൂസില്‍ വിശദമായ വിജ്ഞാപനം പ്രസിദ്ധീകരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top