24 April Wednesday

ബിരുദധാരികള്‍ക്ക് അസിസ്റ്റന്റാകാം

വെബ് ഡെസ്‌ക്‌Updated: Monday Aug 14, 2017

പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് രാജ്യത്തെമ്പാടുമുള്ള ശാഖകളിലേക്ക് അസിസ്റ്റന്റുമാരെ നിയമിക്കുന്നതിന് ബിരുദധാരികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ആഗസ്ത് 14 ന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. അവസാന തീയതി ആഗസ്ത് 28. പ്രിലിമിനറി ഓണ്‍ലൈന്‍ പരീക്ഷ സെപ്തംബര്‍ 22. മെയിന്‍ ഓണ്‍ലൈന്‍ പരീക്ഷ ഒക്ടോബര്‍ 23. രണ്ട് തീയതികളും മാറാന്‍ സാധ്യതയുണ്ട്. പരീക്ഷയ്ക്ക് പത്തുദിവസംമുമ്പ് രണ്ട് പരീക്ഷകളുടെയും കോള്‍ലെറ്റര്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം. പ്രതീക്ഷിക്കുന്ന ഒഴിവുകള്‍ 700.
കേരളത്തില്‍ ജനറല്‍ 26, ഒബിസി 12, ഭിന്നശേഷിക്കാര്‍ 2, വിമുക്തഭടന്മാര്‍ 4 എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്ന ഒഴിവുകള്‍. ഒരു സംസ്ഥാനത്തിലേക്കുള്ള ഒഴിവുകളിലേക്കേ ഒരാള്‍ക്ക് അപേക്ഷിക്കാന്‍ പറ്റൂ. ആ സംസ്ഥാനത്തെ പരീക്ഷാകേന്ദ്രവും തെരഞ്ഞെടുക്കണം. മറ്റു സംസ്ഥാനങ്ങളിലെ ഒഴിവുകളുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. സംസ്ഥാനാടിസ്ഥാനത്തിലായിരിക്കും മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. പ്രിലിമിനറി, മെയിന്‍ ടെസ്റ്റുകള്‍ പാസാകുന്നവര്‍ പ്രാദേശിക ഭാഷാ പരീക്ഷയിലും യോഗ്യത നേടണം. ശമ്പള സ്കെയില്‍ 14435-32030. പ്രതീക്ഷിക്കാവുന്ന ആദ്യശമ്പളം 23000 രൂപ, മറ്റ് അലവന്‍സുകള്‍ പുറമെ. യോഗ്യത: ഏതെങ്കിലും അംഗീകൃത സര്‍വകലാശാല ബിരുദം, അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനുമുള്ള പ്രാവീണ്യം നിര്‍ബന്ധം. ഉയര്‍ന്ന പ്രായപരിധി 2017 ജൂണ്‍ 30 ന് 28 തികയരുത്. പട്ടികവിഭാഗങ്ങള്‍ക്ക് 5, ഒബിസി 3, ഭിന്നശേഷിക്കാര്‍ക്ക് 10, ഭിന്നശേഷിക്കാര്‍ (പട്ടികവിഭാഗം) 15, ഭിന്നശേഷിക്കാര്‍ ഒബിസി 13 എന്നിങ്ങനെ ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. വിമുക്ത ഭടന്മാര്‍ക്ക് സര്‍വീസിനനുസരിച്ച് പ്രായപരിധി ഇളവ് ലഭിക്കുമെങ്കിലും പരമാവധി 45 ആയിരിക്കും.
പ്രിലിമിനറി പരീക്ഷയ്ക്ക് ഇംഗ്ളീഷ് (30), റീസണിങ് (35), ന്യൂമെറിക്കല്‍ എബിലിറ്റി (35) എന്നിങ്ങനെയുള്ള മാര്‍ക്കിന്റെ ചോദ്യങ്ങളാണുണ്ടാവുക. മെയിന്‍ പരീക്ഷയ്ക്ക് റീസണിങ്, ഇംഗ്ളീഷ്, പൊതുവിജ്ഞാനം, കംപ്യൂട്ടര്‍ പരിജ്ഞാനം, ന്യൂമെറിക്കല്‍ എന്നിവയ്ക്ക് 50 മാര്‍ക്കിന്റെ വീതം ചോദ്യങ്ങളുണ്ടാകും.
കേരളത്തില്‍ ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നിവയാണ് പ്രാഥമിക പരീക്ഷാകേന്ദ്രങ്ങള്‍. 500 രൂപയാണ് അപേക്ഷാഫീസ്. പട്ടികവിഭാഗങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 100 രൂപ. ണലയശെലേ: ംംം.ൌശശര.രീ.ശി
നിര്‍ദേശങ്ങള്‍ വിശദമായി വായിച്ചശേഷം രജിസ്ട്രേഷന്‍ ചെയ്യാന്‍ ശ്രദ്ധിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top