29 March Friday

ശബരിമലയിലും പമ്പയിലും അനലിസ്റ്റുകളെ വേണം

വെബ് ഡെസ്‌ക്‌Updated: Monday Aug 14, 2017

ശബരിമലയിലും പമ്പയിലുമുള്ള ഫുഡ് ടെസ്റ്റിങ് ലാബുകളില്‍ താല്‍കാലികാടിസ്ഥാനത്തില്‍ അനലിസ്റ്റുകളെ നിയമിക്കുന്നു. ആചാരനുഷ്ഠാനങ്ങള്‍ക്ക് വിധേയമായി ശബരിമലയിലും പമ്പയിലും താമസിച്ച് പ്രവൃത്തിക്കാന്‍ സന്നദ്ധരായ കേരളത്തിലെ ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രവൃത്തി പരിചയം അഭികാമ്യം.
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ലഭിച്ച കെമിസ്ട്രി, അനലറ്റിക്കല്‍ കെമിസ്ട്രി, ബയോ കെമിസ്ട്രി, ഫുഡ് കെമിസ്ട്രി, ഫുഡ് ടെക്നോളജിയിലോ ഉള്ള ബിരുദാനന്തര ബിരുദം.  അല്ലെങ്കില്‍ കെമിസ്ട്രിയിലുള്ള ബിരുദം. ശമ്പളം: 20000. ഒഴിവുകള്‍: മൂന്ന്. പ്രായപരിധി: 45. നിയമനം ലഭിക്കുന്നവര്‍ക്ക് സൌജന്യഭക്ഷണവും താമസവും ലഭിക്കും. താത്പര്യമുള്ളവര്‍ യോഗ്യത, മുന്‍പരിചയം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം തപാലിലോ ഇ മെയിലിലോ 26ന് മുമ്പ് അപേക്ഷിക്കേണ്ടതാണ്.
Email: foodsafety kerala@gmail.com. Website: www.foodsafety.kerala.gov.in. Phone: 0471 2322833, 2322844.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top