29 March Friday

ഓണ്‍ലൈന്‍ അപേക്ഷ ആദ്യപടി രജിസ്ട്രേഷന്‍

വെബ് ഡെസ്‌ക്‌Updated: Monday Aug 14, 2017

PSC വിജ്ഞാപനം ചെയ്യുന്ന തസ്തികകളിലേക്ക് ലോകത്തിന്റെ ഏത് മൂലയില്‍നിന്നും ഏത് പാതിരാത്രിക്കും മൊബൈല്‍ ക്ളിക്കിലൂടെ അനായാസമായി സമയപരിധിക്കുള്ളില്‍ ഉദ്യോഗാര്‍ഥിക്ക് അപേക്ഷ സമര്‍പിക്കാന്‍ കഴിയും. പതിനഞ്ച് വര്‍ഷം മുമ്പ് ഇങ്ങനെ ഒരാശയം ആരെങ്കിലും മുന്നോട്ട് വച്ചിരുന്നെങ്കില്‍ ഒരു ഭ്രാന്തന്‍ഭാവനായായേ അതിനെ സമൂഹം കാണുമായിരുന്നുള്ളൂ.
അന്നൊക്കെ സര്‍ക്കാര്‍ മുദ്രയുള്ള പ്രത്യേക അപേക്ഷാ ഫോറത്തില്‍ വേണം അപേക്ഷ സമര്‍പിക്കാന്‍. എല്‍ഡി ക്ളര്‍ക്ക്പോലുള്ള തസ്തികകളുടെ വിജ്ഞാപനം വന്നുകഴിഞ്ഞാല്‍ അപേക്ഷാഫോറം വാങ്ങാന്‍ നീണ്ട ക്യൂ PSC ഓഫീസുകളില്‍ ദൃശ്യമാകും. അവസാന ദിനങ്ങളില്‍ ഫോറത്തിന്റെ ദൌര്‍ലഭ്യം മൂലം അപേക്ഷ സമര്‍പിക്കാനുള്ള കാലയളവ് ദീര്‍ഘിപ്പിച്ച സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. ഇനി അപേക്ഷിച്ചാല്‍തന്നെ PSC  ഓഫീസില്‍ ലഭിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കാന്‍ മാര്‍ഗമില്ലായിരുന്നു. അപേക്ഷ സ്വീകരിക്കാന്‍ PSC  ഓഫീസില്‍ സ്ഥാപിച്ച പെട്ടികളില്‍ നേരിട്ട് അപേക്ഷ നിക്ഷേപിച്ചവര്‍ക്കുപോലും പരീക്ഷയുടെ സമയമാകുമ്പോള്‍ അപേക്ഷ ലഭിച്ചിട്ടില്ല എന്ന കാരണത്താല്‍ ഹാള്‍ടിക്കറ്റ് നിഷേധിച്ച സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്.
2007ല്‍ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കാന്‍ ജടഇ തീരുമാനിച്ചതോടെയാണ് ഇത്തരം ദുരിതങ്ങള്‍ക്ക് അറുതിയായത്. ഇന്ന് പൂര്‍ണമായും ഓണ്‍ലൈനിലൂടെയേ ജടഇ അപേക്ഷ സ്വീകരിക്കുകയുള്ളൂ. ഓണ്‍ലൈനായി അപേക്ഷ അയക്കുന്നതിന് ഉദ്യോഗാര്‍ഥി ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തേണ്ടതുണ്ട്.
അപേക്ഷ സമര്‍പിക്കുന്നതുമുതല്‍ PSC  ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കുന്ന സേവനങ്ങളെല്ലാം ഏകജാലകത്തിലൂടെ നല്‍കുന്നതിനുള്ള ഏര്‍പ്പാടാണ് ഒറ്റത്തവണ രജിസ്ട്രേഷന്‍. PSC യുടെ ഔദ്യോഗിക website ആയ www.keralapsc.gov.in   ല്‍ കയറി ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്താം. അതിനുശേഷം ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ യൂസര്‍ ഐഡിയും പാസ്വേര്‍ഡും നല്‍കി രജിസ്ട്രേഷന്‍ പോര്‍ട്ടലില്‍ ലോഗ് ഇന്‍ ചെയ്ത് അപേക്ഷ സമര്‍പിക്കാവുന്നതാണ്. തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും അപേക്ഷയുടെ തല്‍സ്ഥിതി അവര്‍ക്ക് പ്രൊഫൈലിലൂടെ അറിയാന്‍ കഴിയും. പരീക്ഷയുടെ ഹാള്‍ട്ടിക്കറ്റ്, ഇന്റര്‍വ്യൂ, മെമ്മോ, പ്രായോഗിക പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയവയെല്ലാം ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്ത് എടുക്കാം.
ഒറ്റത്തവണ രജിസ്ട്രേഷനും തുടര്‍ന്ന് അപേക്ഷ നല്‍കുന്നതിനും ഒരുവിധ ഫീസും ഒടുക്കേണ്ടതില്ല. ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ഉദ്യോഗാര്‍ഥിയുടെ കൈയൊപ്പും സ്കാന്‍ ചെയ്ത് ഒറ്റത്തവണ രജിസ്ട്രേഷന്‍ സമയത്ത് ലിസ്റ്റ് ചെയ്യേണ്ടതാണ്. ഉദ്യോഗാര്‍ഥികളുടെ വ്യക്തിപരമായ വിവരങ്ങളും (പേജ്, ജനനതീയതി, യോഗ്യത മുതലായവ) ഒറ്റത്തവണ രജിസ്ട്രേഷന്‍ സമയത്ത് വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. ഒരാള്‍തന്നെ ഒന്നിലേറെ തവണ രജിസ്ട്രേഷന്‍ നടത്തുന്നതിന് അനുവാദമില്ല.
ഒറ്റത്തവണ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ അപേക്ഷ സമ ര്‍പ്പിക്കാനായി അവരുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്യണം.  ഹോംപേജില്‍ വലതുവശത്ത് ദൃശ്യമാകുന്ന നോട്ടിഫിക്കേഷന്‍ എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്താല്‍ നിലവില്‍ വിജ്ഞാപനം ചെയ്ത  തസ്തികകളുടെ ലിങ്ക് ദൃശ്യമാകും. അതില്‍നിന്ന് അപേക്ഷിക്കുന്ന തസ്തിക സെലക്ട് ചെയ്യുക. അതില്‍ ഓരോ തസ്തികയുടെയും വലതുഭാഗത്തായി Check Eligibility എന്ന ബട്ടണ്‍ ദൃശ്യമാകും. ഉദ്യോഗാര്‍ഥി ടി തസ്തികക്ക് അപേക്ഷ സമര്‍പിക്കാന്‍ യോഗ്യനാണോ എന്ന് ബട്ടണ്‍ ക്ളിക്ക് ചെയ്ത് പരിശോധിക്കാം.  പ്രസ്തുത തസ്തികക്ക് നിഷ്കര്‍ഷിച്ച യോഗ്യത നേടിയ ആളാണ് ഉദ്യോഗാര്‍ഥി എങ്കില്‍ തുടര്‍ന്ന് apply now എന്ന ബട്ടണ്‍ സ്ക്രീനില്‍ തെളിയും. അല്ലാത്തപക്ഷം  Ineligibile ബട്ടണ്‍ ആയിരിക്കും തെളിയുക. ഉദ്യോഗാര്‍ഥി അപേക്ഷിക്കാന്‍ യോഗ്യനാണ് എങ്കില്‍ apply now എന്ന ബട്ടണ്‍ ക്ളിക്ക് ചെയ്യുമ്പോള്‍ അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയാകും.
Ineligibile ബട്ടണ്‍ സ്ക്രീനില്‍ ദൃശ്യമാകുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് മുന്നോട്ടുപോകാനായി ബട്ടണ് താഴെ ദൃശ്യമാകുന്ന why I am ineligible എന്ന ലിങ്ക് ക്ളിക്ക് ചെയ്യാവുന്നതാണ്. വലതുവശത്തായി Have equivalant or Higher എന്ന ബട്ടണും തെളിയും. പ്രസ്തുത ബട്ടണ്‍ ക്ളിക്ക് ചെയ്ത് ഉദ്യോഗാര്‍ഥിക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഉദ്യോഗാര്‍ഥി നിര്‍ദ്ദിഷ്ട യോഗ്യതക്കുപകരം നേടിയ തത്തുല്യയോഗ്യത പ്രൊഫൈലില്‍ രേഖപ്പെടുത്തിയിട്ടുള്ള യോഗ്യതകളില്‍നിന്ന് തെരഞ്ഞെടുത്ത് നല്‍കേണ്ടതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top