19 April Friday

എയര്‍ ഇന്ത്യ എന്‍ജിനിയറിങ്ങില്‍ അസിസ്റ്റന്റ് സൂപ്പര്‍വൈസര്‍ ഒഴിവ് 85

വെബ് ഡെസ്‌ക്‌Updated: Monday Aug 14, 2017

എയര്‍ ഇന്ത്യയുടെ സബ്സിഡിയറി സ്ഥാപനമായ എയര്‍ ഇന്ത്യ എന്‍ജിനിയറിങ് സര്‍വീസസ് ലിമിറ്റഡ് (എഐഇഎസ്എല്‍) നോര്‍ത്തേണ്‍ റീജണില്‍ അസിസ്റ്റന്റ് സൂപ്പര്‍വൈസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 85 ഒഴിവുകളിലേക്കാണ് നിയമനം. അഞ്ചുവര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണെങ്കിലും പ്രകടനം തൃപ്തികരമാണെങ്കില്‍ കരാര്‍ അഞ്ചു വര്‍ഷത്തേക്ക് നീട്ടിനല്‍കും. ജനറല്‍ 45, SC-12, ST- 6, ഒബിസി 22 എന്നിങ്ങനെയാണ് ഒഴിവുകള്‍. പ്രായം 33. യോഗ്യത: ബിരുദം. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ ഡിപ്ളോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്സ്, ഡാറ്റാ എന്‍ട്രി/ കംപ്യൂട്ടര്‍ ആപ്ളിക്കേഷനില്‍ ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കില്‍ ബിസിഎ/ബിഎസ്സി ഐടി/ ഐടി ഗ്രാജ്വേറ്റ്. ശമ്പളം: 15180. സ്കില്‍ ടെസ്റ്റ്, ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷാഫീസ് 10000.  air  india engineering servces limited  എന്ന വിലാസത്തില്‍ ഡല്‍ഹിയില്‍ മാറാവുന്ന ഡിഡിയോടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. SC/ ST, വിമുക്ത ഭടന്മാര്‍ക്കും അപേക്ഷാഫീസ് ബാധകമല്ല.  www.airindia.in നിന്ന് ഡൌണ്‍ ലോഡ് ചെയ്ത അപേക്ഷ പ്രായം, യോഗ്യത, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം air  india engineering servces limited  Northern region, personnel department, A320 avionnics complex, igi airport, terminal-II, (near new custom house), New delhi-110037,ph: 011 25652442   , 25652442  എന്ന വിലാസത്തില്‍ ആഗസ്ത് 18 നകം അപേക്ഷിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top