07 July Monday

റോഡ് ഫണ്ട് ബോര്‍ഡില്‍ മാനേജര്‍ കേഡര്‍

വെബ് ഡെസ്‌ക്‌Updated: Monday Aug 14, 2017

കേരള റോഡ് ഫണ്ട് ബോര്‍ഡില്‍ ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കവടിയാറിലെ കോര്‍പറേറ്റ് ഓഫീസില്‍ ഫിനാന്‍സ് മാനേജറുടെ ഒഴിവുണ്ട്. കൊമേഴ്സില്‍ ബിരുദവും ഫിനാന്‍സ് ആന്‍ഡ് അക്കൌണ്ട്സില്‍ 15 വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. അല്ലെങ്കില്‍ ബിരുദാനന്തര ബിരുദവും പത്തു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സിഎയും അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവും. ശമ്പളം കുറഞ്ഞത് 50,000 രൂപ. (ഉദ്യോഗാര്‍ഥികളുമായി കൂടിയാലോചിച്ച് നിശ്ചയിക്കും).
ഒരു വര്‍ഷത്തേക്കാണ് കരാറെങ്കിലും രണ്ട് വര്‍ഷത്തേക്ക് നീളാന്‍ സാധ്യത. പ്രായം 58. വിശദമായ ബയോഡാറ്റ സഹിതം ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, കേരള റോഡ് ഫണ്ട് ബോര്‍ഡ് TC 4/1654 മയൂരം No 7. ബെല്‍ഹവന്‍ ഗാര്‍ഡന്‍സ്. ഫോണ്‍: 0471 2726080.  0471 2726080.- email: info@krth.org  എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അവസാനതീയതി ആഗസ്ത് 23.
ബോര്‍ഡിന്റെ കോഴിക്കോട് ഓഫീസില്‍ അസിസ്റ്റന്റ് മാനേജറുടെ (പ്രൊജക്ട് ലെയ്സണിങ്) ഒഴിവുണ്ട്. യോഗ്യത: എംബിഎ. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 30. ശമ്പളം-25000 രൂപ (കണ്‍സോളിഡേറ്റഡ്). ഒരു വര്‍ഷത്തെ കരാര്‍ നിയമനം.
കോഴിക്കോട് ഓഫീസില്‍ ഡെപ്യൂട്ടി മാനേജര്‍ (പ്രൊജക്ട് മോണിറ്ററിങ്) ഒഴിവിലേക്ക് ബിടെക് സിവില്‍ എന്‍ജിനിയറിങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഹൈവേ ട്രാഫിക്ക് എന്‍ജിനിയറിങ്ങില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം 40. ഒരു വര്‍ഷത്തെ കരാര്‍ നിയമനം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top