25 April Thursday

സ്പെയ്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് പ്രൊഫസര്‍

വെബ് ഡെസ്‌ക്‌Updated: Monday Aug 14, 2017

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയന്‍സ് ആന്‍ഡ് ടെക്നോളജി തിരുവനന്തപുരം വലിയമല സെന്ററില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുള്ള ഡിപ്പാര്‍ട്ട്മെന്റുകള്‍.
1. ആര്‍എഫ് ആന്‍ഡ് മൈക്രോവേവ്.
2. അനലോഗ് VLSI  ഡിസൈന്‍.
3. മള്‍ട്ടിറേറ്റ് സിഗ്നല്‍ പ്രോസസിങ് ഫോര്‍ കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്/ഫില്‍ട്ടര്‍ ബാങ്ക് ഡിസൈന്‍സ്്, വയര്‍ലെസ് കമ്യൂണിക്കേഷന്‍, സ്പെക്ട്രം യൂട്ടിലൈസേഷന്‍, ഡയനാമിക് സ്പെക്ട്രം ആക്സസ്.
4. റിമോട്ട് സെന്‍സിങ്.
5. ഓഷ്യന്‍ സയന്‍സ്
അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും https://www.iist.ac.in/career
അതത് വിഷയങ്ങളില്‍ പിഎച്ച്ഡി, ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒന്നാംക്ളാസ് ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് യോഗ്യത. ഏകദേശം ശമ്പളം 100,320 രൂപ. പ്രായപരിധി 40. അപേക്ഷ ഓണ്‍ലൈനായോ പോസ്റ്റലായോ സമര്‍പ്പിക്കാം. വിലാസം: സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, റിക്രൂട്ട്മെന്റ് ആന്‍ഡ് റിവ്യു സെക്ഷന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേയ്സ് സയന്‍സ് ആന്‍ഡ് ടെക്നോളജി, വലിയമല, പിഒ. നെടുമങ്ങാട്, തിരുവനന്തപുരം-695547. അവസാന തീയതി: ആഗസ്ത് 31.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top