25 April Thursday

ഹരിയാന പവര്‍ യൂട്ടിലിറ്റികളില്‍ അവസരം

വെബ് ഡെസ്‌ക്‌Updated: Monday Aug 14, 2017

ഹരിയാന വിദ്യുത് പ്രസാരണ്‍ നിഗം ലിമിറ്റഡ്, ഹരിയാന പവര്‍ ജനറേഷന്‍ കോര്‍പറേഷന്‍, ഉത്തര്‍ ഹരിയാന ബിജ്ലി വിത്രണ്‍ നിഗം ലിമിറ്റഡ്, ദക്ഷിണ്‍ ഹരിയാന വിജ്ലി വിത്രണ്‍ നിഗം ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍മാരുടെ 154 ഒഴിവുണ്ട്.   GATE-2017 സ്കോറിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പരസ്യവിജ്ഞാപന നമ്പര്‍: ectt.IHPUs/GATE-2017
1. ഇലിക്ട്രിക്കല്‍-120. യോഗ്യത: ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് ട്രേഡില്‍ 60 ശതമാനം എന്‍ജിനിയറിങ് ബിരുദം.
2. മെക്കാനിക്കല്‍-9. യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദം.
3. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി-11. യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ 60 ശതമാനം മാര്‍ക്കോടെ എന്‍ജിനിയറിങ് ബിരുദം.
4. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി-9. യോഗ്യത: ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് ഇലക്ട്രിക്കല്‍ കമ്യൂണിക്കേഷന്‍ എന്നിവയിലൊന്നില്‍ 60 ശതമാനം മാര്‍ക്കോടെ എന്‍ജിനിയറിങ് ബിരുദം.
5. സിവില്‍-10. യോഗ്യത: സിവില്‍ എന്‍ജിനിയറിങ്ങില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദം.
ഉദ്യോഗാര്‍ഥികള്‍ പത്താംക്ളാസ് വരെ ഹിന്ദിയോ സംസ്കൃതമോ  പഠിച്ചിട്ടുണ്ടാവണം. എന്‍ജിനിയറിങ് ട്രേഡിന് അനുബന്ധമായി 2017 ലെ GATE പാസായിരിക്കണം. പ്രായം: 20-42. ആഗസ്ത് 31 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.
യോഗ്യത, പ്രായം, നിയമം എന്നിവയില്‍ ഹരിയാനയില്‍ സ്ഥിരതാമസമുള്ളവര്‍ക്കാണ് സംവരണം ലഭിക്കുക. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള അപേക്ഷകരെ ജനറല്‍ വിഭാഗത്തില്‍ പരിഗണിക്കും. പുരുഷന്മാര്‍ക്ക് 500 രൂപയും വനിതകള്‍ക്ക് 125 രൂപയുമാണ് അപേക്ഷാഫീസ്.
EAO/Cash, HVPNL;Panchkula എന്ന പേരില്‍ Panchkula യില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് അല്ലെങ്കില്‍ പോസ്റ്റല്‍ ഓര്‍ഡറായോ ആണ് ഫീസ് അടക്കേണ്ടത്.
അപേക്ഷിക്കേണ്ട വിധം: അപേക്ഷാഫോറം www.hpgcl.org.in എന്ന website ല്‍നിന്ന് ഡൌണ്‍ലോഡ് ചെയ്തെടുക്കാം. അവശ്യമായ രേഖ സഹിതം അപേക്ഷിക്കണം. വിലാസം: Deputy Secretary, HR&SR (Recruitment Cell), HVPNL, Room No.230, First Floor, Shakti Bhawan,Sector-6, Panchkula.
രജിസ്ട്രേഡായോ സ്പീഡ്പോസ്റ്റായോ അയക്കാം. അപേക്ഷാ  കവറിന്റെ പുറത്ത് പരസ്യവിജ്ഞാപന നമ്പറും തസ്തികയും എഴുതണം. അപേക്ഷാഫോറം www.hvpn.org.in, www.dhbvn.org.in എന്നീ website ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്ത് 31. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top