25 April Thursday

പിഎസ്‌സി സംശയങ്ങൾക്ക്‌ മറുപടി

അഡ്വ. എം കെ സക്കീർUpdated: Sunday May 14, 2023

വിജ്ഞാപനവും തെരഞ്ഞെടുപ്പ് രീതിയും

പിഎസ്‍സി മുഖേനയുള്ള നിയമന  തെരഞ്ഞെടുപ്പ് കേരള ഗസറ്റിലും പിഎസ്‍സി വെബ്സൈറ്റ്, പബ്ലിക് റിലേഷൻസ്‌ വകുപ്പ് അംഗീകരിച്ച പത്രങ്ങളിലുമാണ് പ്രസിദ്ധികരിക്കുന്നത്. കന്നഡ, തമിഴ് വിഭാഗക്കാർക്ക്  തമിഴ്, കന്നഡ ഭാഷയിലുള്ള പത്രങ്ങളിലും ലഘു വിജ്ഞാപനം പ്രസിദ്ധീകരിക്കും. ഉദ്യോഗാർഥികൾ പിഎസ്‍സി  വെബ്സൈറ്റ് സന്ദർശിച്ച് വിജ്ഞാപനത്തിലെ നിർദേശങ്ങൾ വ്യക്തമായി മനസിലാക്കണം.  കേരള പിഎസ്‍സി  വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പൂർണ വിജ്ഞാപനവും ഒപ്പം ചേർത്തിട്ടുള്ള നിർദേശങ്ങളും  മാതൃക ഫോമുകളും മനസ്സിലാക്കണം. വിജ്ഞാപനകളിലെ നിർദേശം, പൊതുവ്യവസ്ഥ എന്നിവ കൃത്യമായി  മനസ്സിലാക്കി അതിന്റെ പകർപ്പ് സൂക്ഷിക്കണം. വിവിധതരം വിജ്ഞാപനങ്ങൾ സംസ്ഥാനതലം നിയമന അധികാരി സംസ്ഥാന തലത്തിലാകുകയോ അല്ലങ്കിൽ പ്രത്യേക ഉത്തരവ് പ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പാണെന്ന് ഉത്തരവായതുമാണ് സംസ്ഥാനതല വിജ്ഞാപനങ്ങൾ. ഇത്തരം തെരഞ്ഞെടുപ്പുകളിൽ ഒരു റാങ്ക് ലിസ്റ്റ്‌, ഒരു റൊട്ടേഷൻ, ഒരു സീനിയോറിറ്റി ലിസ്റ്റ് എന്നിവയാണ് പ്രത്യേകത. സംസ്ഥാനത്ത് എവിടെ വേണമെങ്കിലും നിയമിക്കപ്പെടാം.  ഒരു ഓഫീസ് മാത്രമുള്ള തെരഞ്ഞെടുപ്പാണെങ്കിൽ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിയമനം നടത്തും. ജില്ലാതലം വിവിധ സർക്കാർ ഓഫീസ്,  കോടതി, വിദ്യാഭ്യാസ വകുപ്പ്    എന്നിവിടങ്ങളിലെ ജില്ലാതല നിയമനങ്ങളാണിത്. അതത് ജില്ലയിൽ നിയമിക്കുന്നതിനായി ജില്ലാ പിഎസ്‍സി ഓഫീസുകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.  പിഎസ്‍സി പുറപ്പെടുവിക്കുന്നത് വ്യത്യസ്ത ജില്ലകൾക്കായുള്ള ഒറ്റ വിജ്ഞാപനമാണെങ്കിൽ ഉദ്യോഗാർഥികൾ തെരഞ്ഞെടുക്കുന്ന ഒരു ജില്ലയിലേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് മാത്രമേ അപേക്ഷിക്കാനാകു.  ഒന്നിൽ കൂടുതൽ അപേക്ഷ നൽകിയാൽ എല്ലാ അപേക്ഷയും നിരസിക്കും. പ്രത്യേക നിയമനം പട്ടിക ജാതി, പട്ടിക വ‌‌ർഗ വിഭാഗത്തിൽ ഓരോ ഇടവേളവേളകളിലും നിയമിക്കപെട്ടവരുടെ കുറവ് കണ്ടെത്തിയാൽ നികത്തുന്നതിനായി സർക്കാർ ഉത്തരവ് പ്രകാരം നിയമിക്കുന്ന നടപടിയാണിത്. എൻസിഎ പട്ടികജാതി, പട്ടിക വർഗ, പിന്നാക്ക സമുദായ സംവരണ ഊഴത്തിന് ഉദ്യോഗാർഥികൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ പ്രസ്തുത ഒഴിവ് മാറ്റിവച്ച് അതേ സംവരണ വിഭാഗത്തിന്റെ പേരിൽ വിജ്ഞാപനമോ പുനർ വിജ്ഞാപനമോ ഇറക്കും. ബൈ ട്രാൻസ്ഫർ നിയമനം നിലവിലുള്ള സർക്കാർ ജീവനക്കാർക്ക് അതേ ഡിപ്പാർട്മെന്റിലേക്കോ അല്ലെങ്കിൽ റൂൾസ്‌ പ്രകാരം മറ്റ്‌ ഡിപ്പാർട്മെന്റിലേക്കോ അപേക്ഷിക്കാനുള്ള വിജ്ഞാപനമാണിത്. വിമുക്ത ഭടന്മാർക്കുള്ളത്‌ സൈനിക് വെൽഫയർ ഡിപ്പാർട്മെന്റ്,  ഇതര വകുപ്പുകളിൽ പ്രത്യേക തസ്തികളിലേക്ക് ഡിസ്ചാർജ് സർട്ടിഫിക്കറ്റ് അനുവദിച്ചിട്ടുള്ള വിമുക്ത ഭടന്മാർക്ക്‌ അപേക്ഷിക്കാവുന്ന വിജ്ഞാപനം. കോ ഓപ്പറേറ്റീവ് സൊസൈറ്റി കാറ്റഗറി അപക്സ് കോ ഓപ്പറേറ്റീവ് ബാങ്കുകളിലേക്ക് മെമ്പർ കോ ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാർക്ക് വിജ്ഞാപനത്തിൽ പറയുന്ന യോഗ്യതക്കനുസരിച്ച് അപേക്ഷിക്കാം.  സ്പെഷ്യൽ റിക്രൂട്ട്മെന്റ് ആദിവാസി, 
മത്സ്യത്തൊഴിലാളി വിഭാഗങ്ങൾക്ക് സിവിൽ പൊലീസ് ഓഫീസർ,  എക്സൈസ്‌ ഓഫീസർ തസ്തികയിലേക്ക് വനാശ്രിതരായ ആദിവാസികളെ നിയമിക്കുന്നത് സ്പെഷ്യൽ റിക്രൂട്ട്മെന്റിലൂടെയാണ്. മത്സ്യത്തൊഴിലാളിളെയും അവരുടെ ആശ്രിതരെയും ഇത്തരത്തിൽ നിയമിക്കാറുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top