27 April Saturday

വിവിധ തസ്‌തികകളിൽ ഡൽഹി സബോർഡിനറ്റ്‌ സർവീസിലേക്ക് അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Mar 14, 2021

ഡൽഹി സബോർഡിനറ്റ്‌ സർവീസ്‌ സെലക്ഷൻ ബോർഡ്‌ വിവിധ തസ്‌തികളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 1809 ഒഴിവുണ്ട്‌. മാർച്ച്‌ 15മുതൽ അപേക്ഷിക്കാം. ട്രെയിനിങ്‌ ആൻഡ് ടെക്‌നിക്കൽ എഡ്യുക്കേഷൻ, ഡൽഹി ജൽബോർഡ്‌, ഡയറക്ടറേറ്റ്‌ ഓഫ്‌ ആയുഷ്‌, ഡൽഹി അർബൻ ഷെൽറ്റർ ഇംപ്രൂവ്‌മെന്റ്‌ ബോർഡ്‌, ഡൽഹി സ്‌റ്റേറ്റ്‌ ഇൻഡസ്‌ട്രിയൽ ആൻഡ്‌ ഇൻഫ്രാസ്‌ട്രക്‌ചർ ഡവലപ്‌മെന്റ്‌ കോർപറേഷൻ, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ, ഫോറൻസിക്‌ സയൻസ്‌ ലബോറട്ടറി, ഡൽഹി അഗ്രികൾച്ചറൽ മാർക്കറ്റിങ്‌ ബോർഡ്‌,‌ ഡൽഹി ട്രാൻസ്‌പോർട്‌ കോർപറേഷൻ, ഡൽഹി സ്‌റ്റേറ്റ്‌ സിവിൽ  സപ്ലൈസ്‌ കോർപറേഷൻ, സോഷ്യൽ വെൽഫയർ, മുനിസിപ്പൽ കോർപറേഷൻ എന്നിവിടങ്ങളിലാണ്‌ ഒഴിവുകൾ.
 ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌, ലബോറട്ടറി അറ്റൻഡന്റ്‌, അസിസ്‌റ്റന്റ്‌‌ കെമിസ്‌റ്റ്‌, അസിസ്‌റ്റന്റ്‌ എൻജിനിയർ(ഇലക്ട്രിക്കൽ/ മെക്കാനിക്കൽ), ജൂനിയർ എൻജിനിയർ(ഇലക്ട്രിക്കൽ/മെക്കാനിക്കൽ), ഡ്രാഫ്‌റ്റ്‌സ്‌മാൻ ഗ്രേഡ്‌ ഒന്ന്‌, പേഴ്‌സണൽ അസിസ്‌റ്റന്റ്‌,  ഫാർമസിസ്‌റ്റ്‌ (ആയുർവേദ), ഫാർമസി(ഹോമിയോപ്പതി),അസിസ്‌റ്റന്റ്‌ ഡയറക്ടർ, അസിസ്‌റ്റന്റ്‌ ഗ്രേഡ്‌ രണ്ട്‌, ജൂനിയർ സ്‌റ്റൈനോഗ്രാഫർ (ഇംഗ്ലീഷ്‌), ജൂനിയർ എൻജിനിയർ(ഇലക്ട്രിക്കൽ), സയന്റിഫിക്‌ അസിസ്‌റ്റന്റ്‌(ബയോളജി), സെക്യൂരിറ്റി സൂപ്പർവൈസർ, അസിസ്‌റ്റന്റ്‌ ഫോർമാൻ, കാർപന്റർ സെക്കൻഡ്‌ ക്ലാസ്സ്‌,  അസിസ്‌റ്റന്റ്‌ ഫിൽറ്റർ സൂപ്പർവൈസർ, പ്രോഗ്രാമർ, ട്രെയിൻഡ്‌ ഗ്രാജുവേറ്റ്‌ ടീച്ചർ(ഡഫ്‌ ആൻഡ്‌ ഡംബ്‌), സ്‌പെഷ്യൽ എഡ്യുക്കേറ്റർ (പ്രൈമറി) തസ്‌തികകളിലാണ്‌ ഒഴിവ്‌.
സ്‌പെഷ്യൽ എഡ്യുക്കേറ്റർ തസ്‌തികയിൽ 1126 ഒഴിവാണുള്ളത്‌. https://www. dsssb.delhi.gov.in/ വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 14.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top