12 July Saturday

സെബിയിൽ 147 അസിസ്‌റ്റന്റ്‌ മാനേജർ

വെബ് ഡെസ്‌ക്‌Updated: Saturday Mar 14, 2020

സെക്യൂരിറ്റീസ്‌ ആൻഡ്‌ എക്‌സ്‌ചേഞ്ച്‌ ബ്യൂറോ ഓഫ്‌ ഇന്ത്യയിൽ (സെബി) 147 അസിസ്‌റ്റന്റ്‌ മാനേജർ ഒഴിവുണ്ട്‌. അസിസ്‌റ്റന്റ്‌ മാനേജർ (ജനറൽ) 80  ഒഴിവ്‌. യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര  ബിരുദം, നിയമ ബിരുദം, എൻജിനിയറിങ്‌ ബിരുദം, സിഎ/സിഎസ്‌ /കോസ്‌റ്റ്‌ അക്കൗണ്ടന്റ്‌. അസിസ്‌റ്റന്റ്‌ മാനേജർ (ലീഗൽ) 34  ഒഴിവുണ്ട്‌. യോഗ്യത നിയമ ബിരുദം. അസിസ്‌റ്റന്റ്‌  മാനേജർ (ഇൻഫർമേഷൻ ടെക്‌നോളജി) 22 ഒഴിവുണ്ട്‌. യോഗ്യത ഇലക്ട്രിക്കൽ/ഇലക്ട്രോണിക്‌സ്‌/ ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻസ്‌/ ഇൻഫർമേഷൻ ടെക്‌നോളജി/കംപ്യൂട്ടർ സയൻസ്‌, എൻജിനിയറിങ്‌ ബിരുദം. അല്ലെങ്കിൽ എംസിഎ അല്ലെങ്കിൽ ബിരുദത്തിന്‌ ശേഷം കംപ്യൂട്ടേഴ്‌സ്‌/ഇൻഫർമേഷൻ ടെക്‌നോളജി ബിരുദാനന്തര ബിരുദം. എൻജിനിയറിങ്‌ (സിവിൽ) ഒരൊഴിവ്‌. യോഗ്യത സിവിൽ എൻജിനിയറിങിൽ ബിരുദം. എൻജിനിയറിങ്‌ (ഇലക്ട്രിക്കൽ) 4 യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ്‌ ബിരുദം. റിസർച്ച്‌ അഞ്ചൊഴിവ്‌. യോഗ്യത സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌/ഇക്കണോമിക്‌സ്‌/ കൊമേഴ്‌സ്‌/ ബിസിനസ്‌ അഡ്‌മിനിസ്ട്രേഷൻ(ഫിനാൻസ്‌)/ ഇക്കണോമെട്രിക്‌സ്‌ എന്നിവയിൽ ബിരുദാനന്തര ബിരുദം. ഒഫീഷ്യൽ ലാംഗ്വേജ്‌ 1. യോഗ്യത ഹിന്ദിയിൽ ഇംഗ്ലീഷ്‌ ഒരു വിഷയമായി പഠിച്ച ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ സംസ്‌കൃതം/ഇംഗ്ലീഷ്‌/ ഇക്കണോമിക്‌സ്‌/ കൊമേഴ്‌സ്‌ എന്നിവയിലുള്ള ബിരുദം/ബിരുദാനന്തര ബിരുദം. ഇവയോടൊപ്പം ഹിന്ദി ഒരു വിഷയമായി പഠിക്കണം. ഉയർന്ന പ്രായം 30. നിയമാനുസൃത ഇളവ്‌ ലഭിക്കും. വിശദവിവരത്തിനും അപേക്ഷിക്കാനുമായി www.sebi.gov.in. രണ്ട്‌ ഘട്ടങ്ങളായുള്ള പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌.  ഒന്നാം ഘട്ട പരീക്ഷക്ക്‌ കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്‌. രണ്ടാം ഘട്ട പരീക്ഷക്ക്‌ കൊച്ചിയാണ്‌  കേന്ദ്രം. അപേക്ഷാ ഫീസ്‌ 1000 രൂപയാണ്‌. എസ്‌സി/എസ്‌ടി/ഭിന്നശേഷിക്കാർക്ക്‌ നൂറുരൂപ. ഓൺലൈനായി ഫീസടയ്‌ക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി മാർച്ച്‌ 23.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top