12 July Saturday

കുടുംബശ്രീയിൽ 
ജില്ലാ കോ ഓഡിനേറ്റർ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 14, 2023

കുടുംബശ്രീയിൽ വിവിധ ജില്ലകളിൽ ജില്ലാ മിഷൻ കോ ഓഡിനേറ്റർ, അസി. ജില്ലാ മിഷൻ കോ ഓഡിനേറ്റർ, ഓഫീസ്‌ സെക്രട്ടറിയൽ സ്‌റ്റാഫ്‌ തസ്‌തികകളിൽ 43 ഒഴിവ്‌. ഡെപ്യൂട്ടേഷൻ നിയമനം. കേന്ദ്ര –-സംസ്ഥാന സർക്കാർ/ അർധ സർക്കാർ ജീവനക്കാർക്ക്‌ അപേക്ഷിക്കാം. പ്രായം 50 ൽ താഴെ. ജില്ലാ മിഷൻ കോ ഓഡിനേറ്റർ – -5, അസി. ജില്ലാ മിഷൻ കോ ഓഡിനേറ്റർ –- 28, ഓഫീസ്‌ സെക്രട്ടറിയൽ സ്‌റ്റാഫ്‌ –- 10 എന്നിങ്ങനെയാണ്‌ ഒഴിവ്‌. ഇടുക്കി, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്‌, കാസർകോട്‌ ജില്ലകളിലാണ്‌ ജില്ലാ മിഷൻ കോ ഓഡിനേറ്റർ ഒഴിവ്‌. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലയിലും  അസി. ജില്ലാ മിഷൻ കോ ഓഡിനേറ്റർ ഒഴിവുണ്ട്‌. കോട്ടയം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർകോട്‌ ജില്ലകളിലാണ്‌ ഓഫീസ്‌ സെക്രട്ടറിയൽ സ്‌റ്റാഫിന്റെ ഒഴിവ്‌. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25. വിശദവിവരങ്ങൾക്ക്‌ www.kudumbashree.org/careers കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top