07 July Monday

സ്‌റ്റാഫ്‌ സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു മൾട്ടി ടാസ്‌കിങ്‌ സ്‌റ്റാഫ്‌

വെബ് ഡെസ്‌ക്‌Updated: Sunday Feb 14, 2021

കേന്ദ്ര സർവീസിൽ മൾട്ടി ടാസ്‌കിങ്‌ തസ്‌തികയിലേക്ക്‌ സ്‌റ്റാഫ്‌ സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു.  പതിനായിരത്തിലധികമാണ്‌ പ്രതീക്ഷിത ഒഴിവുകൾ. 18‐25, 18‐27 എന്നിങ്ങനെ രണ്ട്‌ പ്രായ വിഭാഗത്തിനായി തസ്‌തികകൾ തിരിച്ചിട്ടുണ്ട്‌. യോഗ്യത എസ്‌എസ്‌എൽസി. രണ്ട്‌ ഘട്ടങ്ങളിലായുള്ള പരീക്ഷകളിലൂടെയാണ്‌ തെരഞ്ഞെടുപ്പ്‌. ഒന്നാം ഘട്ടം കംപ്യൂട്ടർ അധിഷ്‌ഠിതവും രണ്ടാം ഘട്ടം വിവരണാത്മകവുമാണ്‌. ആദ്യഘട്ട പരീക്ഷ ജൂലൈ ഒന്നുമുതൽ 20വരെ നടക്കും. ഒന്നാം ഘട്ട പരീക്ഷ ജയിക്കുന്നവരെയാണ്‌ നവംബർ 21 ന്റെ രണ്ടാംഘട്ട പരീക്ഷ. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്‌, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്‌. www.ssc.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ 21. വിശദവിവരം വെബ്‌സൈറ്റിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top