29 March Friday

നെഹ്‌റു യുവകേന്ദ്രയിൽ യൂത്ത്‌ വളണ്ടിയർ

വെബ് ഡെസ്‌ക്‌Updated: Sunday Feb 14, 2021

നെഹ്‌റു യുവകേന്ദ്രയിൽ നാഷണൽ യൂത്ത്‌ വളണ്ടിയർമാരുടെ ഒഴിവുണ്ട്‌. രാജ്യത്താകെ 13, 206 ഒഴിവാണുള്ളത്‌.കേരളം, ലക്ഷദ്വീപ്‌, മാഹി എന്നിവിടങ്ങളിലായി 356 ഒഴിവുകളാണുള്ളത്‌. ഒരുബ്ലോക്കിൽ രണ്ട്‌പേരെ വീതവും കംപ്യൂട്ടർ പരിജ്ഞാനമുള്ള രണ്ട്‌പേരെ ജില്ലാ ഓഫീസുകളിലുമാണ്‌ നിയമിക്കുക. ഒരുവർഷത്തേക്കാണ്‌ നിയമനം. പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ ഒരുവർഷഗത്തക്ക്‌ കുടി നീട്ടിനൽകും.  യോഗ്യത പത്താം ക്ലാസ്സ്‌ ജയം, ഉയർന്ന യോഗ്യതയുള്ളവർക്കും കംപ്യൂട്ടർ പരിജ്ഞാനമുള്ളവർ, യൂത്ത്‌ ക്ലബ്‌ അംഗങ്ങൾ എന്നിവർക്ക്‌  മുൻഗണന. പ്രായം 2021 ഏപ്രിൽ  ഒന്നിന്‌ പ്രായം 18 വയസ്സ്‌ തികയണം. 29 വയസ്സ്‌ കവിയാൻ പാടില്ല. വിശദവിവരങ്ങൾക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 20.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top