29 March Friday

അസിസ്‌റ്റന്റ്‌ സെക്‌ഷൻ ഓഫീസർ ലെവൽ കൺസൽട്ടന്റ്‌സ്‌

വെബ് ഡെസ്‌ക്‌Updated: Sunday Feb 14, 2021

അസിസ്‌റ്റന്റ്‌ സെക്‌ഷൻ ഓഫീസർ  ലെവൽ കൺസൽട്ടന്റ്‌സ്‌ 30 ഒഴിവിലേക്ക്‌ യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു.  കേന്ദ്രസർക്കാരിന്റെ മന്ത്രാലയങ്ങൾ/ വകുപ്പുകൾ എന്നിവിടങ്ങളിൽനിന്ന്‌ അസിസ്‌റ്റന്റ്‌ സെക്‌ഷൻ ഓഫീസർ അഥവാ സമാന തസ്‌തികകളിൽനിന്നും വിരമിച്ചവർക്ക്‌  അപേക്ഷിക്കാം. കേന്ദ്ര സർക്കാരിന്റെ സർവീസ്‌ നിയമങ്ങൾ അറിയണം, കംപ്യൂട്ടർ പരിജ്ഞാനം വേണം. 2021 ഫെബ്രുവരി 28നുള്ളിൽ വിരമിക്കാനിരിക്കുന്നവർക്കും അപേക്ഷിക്കാം. കരാർ നിയമനമാണ്‌ . അപേക്ഷ  DEPUTY SECRETARY (ADMN.), R.No. 220, ANNEXE BUILDING, UNION PUBLIC SERVICE COMMISSION, DHOLPUR HOUSE, SHAHJAHAN ROAD, NEW DELHI – 110069 എന്ന വിലാസത്തിൽ മാർച്ച്‌ ഒന്നിനകം ലഭിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top