12 July Saturday

ഡിഫന്‍സ്, നേവല്‍ അക്കാദമി പരീക്ഷയ്ക്ക് 29 വരെ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2016

നാഷണല്‍ ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി പരീക്ഷ യുപിഎസ്സി നടത്തും. 375 ഒഴിവ്.  നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ  ആര്‍മി, നേവി, എയര്‍ഫോഴ്സ് വിഭാഗങ്ങളിലേക്കും നേവല്‍ അക്കാദമിയുടെ 10+2 എക്സിക്യൂട്ടീവ് ബ്രാഞ്ച് കോഴ്സിലേക്കുമുള്ള പ്രവേശനപരീക്ഷയ്ക്ക് www.upscnonline.nic.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി  29 വരെ അപേക്ഷിക്കാം.   2016 ഏപ്രില്‍ 17നാണ് പരീക്ഷ.

നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ ആര്‍മി വിഭാഗത്തില്‍ പ്രവേശനത്തിന് 10 + 2 മാതൃകയില്‍ പ്ളസ്ടു പാസാകണം. നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ എയര്‍ഫോഴ്സ്, നേവല്‍ വിഭാഗത്തിലേക്കും നേവല്‍ അക്കാദമിയുടെ എക്സിക്യൂട്ടീവ് ബ്രാഞ്ചിലേക്കും പ്രവേശനത്തിന്  10 + 2 മാതൃകയില്‍ മാത്തമാറ്റിക്സും ഫിസിക്സും പഠിച്ച് പ്ളസ്ടു പാസാകണം  അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.

അവിവാഹിതരായ യുവാക്കളാകണം. 1997 ജൂലൈ രണ്ടിനും  2000 ജൂലൈ ഒന്നിനുമിടയില്‍ ജനിച്ചവരാകണം. ആര്‍മി, എയര്‍ഫോഴ്സ്, നേവി എന്നിവയിലേക്ക് അപേക്ഷിക്കുന്നവര്‍ക്കുള്ള  ശാരീരിക യോഗ്യതകളുടെ  വിവരം വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്.
അപേക്ഷാഫീസ് 100 രൂപ. എസ്സി/എസ്ടി, ആര്‍മി സ്കൂളുകളില്‍ പഠിക്കുന്ന ജെസിഒ,എന്‍സിഒ, ഒആര്‍ എന്നിവരുടെ ആണ്‍മക്കള്‍ക്ക് ഫീസില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top