19 April Friday

കേന്ദ്രമാനവശേഷി വികസനമന്ത്രാലയത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍

വെബ് ഡെസ്‌ക്‌Updated: Monday Nov 13, 2017

കേന്ദ്രമാനവശേഷി വികസനമന്ത്രാലയത്തിന്റെ കീഴില്‍ നാഷണല്‍ പ്രോജക്ട് ഇംപ്ളിമെന്റേഷന്‍ യൂണിറ്റിനുകീഴില്‍ ടെക്നിക്കല്‍ എഡ്യുക്കേഷന്‍ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോജക്ടില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. നോര്‍ത്ത് ഈസ്റ്റേണ്‍ റീജണില്‍ 54 കോളേജില്‍ 1270 ഒഴിവാണുള്ളത്. ആന്‍ഡമാന്‍ നിക്കോബാര്‍- 02, അസം- 52, ബിഹാര്‍- 206,  ജാര്‍ഖണ്ഡ്- 201, മധ്യപ്രദേശ്- 208, ഒഡീഷ- 83, ഉത്തരാഖണ്ഡ്- 119,  ജമ്മു കശ്മീര്‍- 93, രാജസ്ഥാന്‍-247, ത്രിപുര-15, ഉത്തര്‍പ്രദേശ്-44 എന്നിങ്ങനെയാണ് ഒഴിവ്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
  മൂന്ന് വര്‍ഷത്തേക്കോ പ്രോജക്ട് അവസാനിക്കുന്നതുവരെയോ ആണ് നിയമനം. അസിസ്റ്റന്റ് പ്രൊഫസര്‍ (സിവില്‍/ കെമിക്കല്‍/ പെട്രാളിയം എന്‍ജിനിയറിങ്/ ബയോടെക്/ ബയോകെമിക്കല്‍/ കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/പവര്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍/ ഇലക്ട്രോണിക്സ് ഇന്‍സ്ട്രുമെന്റല്‍ ആന്‍ഡ് കണ്‍ട്രോള്‍ എന്‍ജിനിയറിങ്/ ബയോമെഡിക്കല്‍/ ഫുഡ്ടെക്നോളജി/ ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍/ മെക്കാനിക്കല്‍/ ഓട്ടോമൊബൈല്‍/ മെറ്റലര്‍ജി/ മൈനിങ്/ ടെക്സ്റ്റൈല്‍ ടെക്നോളജി/ ടെക്സ്റ്റൈല്‍ കെമിസ്ട്രി/ ടെക്സ്റ്റൈല്‍ എന്‍ജിനിയറിങ്/മാത്തമാറ്റിക്സ്/ ഫിസിക്സ്/ കെമിസ്ട്രി/ ബയോളജി/അപ്ളൈഡ് ബയോളജി/ ഇംഗ്ളീഷ് വിഷയങ്ങളിലാണ് ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒന്നാം ക്ളാസോടെയുള്ള ബിരുദാനന്തരബിരുദം. ഉയര്‍ന്ന പ്രായം 40. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാനതിയതി നവംബര്‍ 19. വിശദവിവരം  വു://ംംം.ിുശൌ.ിശര.ശി ല്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി നവംബര്‍ 30. വിശദവിവരങ്ങള്‍ ംംം.ിുശൌ.ിശര.ശി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top