24 April Wednesday

വാക്- ഇന്‍- ഇന്റര്‍വ്യു

വെബ് ഡെസ്‌ക്‌Updated: Monday Nov 13, 2017

ബംഗളൂരു പീനിയയിലെ ഇഎസ്ഐ കോര്‍പറേഷന്റെ ആശുപത്രിയില്‍ ഡോക്ടറുടെ ഒഴിവിലേക്ക് വാക്- ഇന്‍- ഇന്റര്‍വ്യു നടത്തും. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. നവംബര്‍ 21ന് പീനിയ ഇഎസ്ഐസി ആശുപത്രിയിലാണ് ഇന്റര്‍വ്യു. യോഗ്യരായവര്‍ ഇന്റര്‍വ്യുവിന് രാവിലെ 9.15ന് റിപ്പോര്‍ട്ട് ചെയ്യണം.വിശദവിവരം www.esic.nic.in ല്‍ ലഭിക്കും.
കണ്ണൂര്‍ സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ കോണ്‍ടാക്ട് ക്ളാസ്സെടുക്കാന്‍ അസി. പ്രൊഫസര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ കോ-ഓര്‍ഡിനേറ്ററായിഒരുവര്‍ഷത്തേക്ക് നിയമിക്കും.  താവക്കരയിലെ ആസ്ഥാനമന്ദിരത്തിലാണ വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടത്. 15, 16, 17, 19 തിയതികളിലാണ് ഇന്റര്‍വ്യു. ബിഎ/എംഎ ഇംഗ്ളീഷ് ഇന്റര്‍വ്യു 15ന്പകല്‍ 12. ബിഎസ്സി/എംഎസ്സി മാത്സ് പകല്‍ 2.30.  ബിഎ/എംഎ ഹിസ്റ്ററി ഇന്റര്‍വ്യു 16ന് രാവിലെ 10. 30, ബിഎ/എംഎ ഇക്കണോമിക്സ് പകല്‍ 11.30ന്, ബിഎ മലയാളം പകല്‍ 2.30ന്.
ബിഎ പൊളിറ്റിക്കല്‍ സയന്‍സ് 17ന് രാവിലെ 10.30. ബിസിഎ പകല്‍ 11.30, ബിഎ അഫ്സല്‍ ഉല്‍ ഉലമ/അഫ്സല്‍ ഉല്‍ ഉലമ(പ്രിലിമിനറി) പകല്‍ 2.30ന്.  ബിബിഎ  19ന് പകല്‍ 11.30ന് ബികോം/എംകോം പകല്‍ 2.30ന്. വിശദവിവരത്തിന് ഫോണ്‍: 0497 2715360, 715250, 715251.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top