28 March Thursday

ടെക്നിക്കല്‍ ഓഫീസര്‍, അസിസ്റ്റന്റ്

വെബ് ഡെസ്‌ക്‌Updated: Monday Nov 13, 2017

കേരള സര്‍വകലാശാലയുടെ കാര്യവട്ടത്തെ എസ്ഐസിസിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ടെക്നിക്കല്‍ഓഫീസറെയും  ടെക്നിക്കല്‍ അസിസ്റ്റന്റിനെയും നിയമിക്കും. കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്കാണ് നിയമനം.
ടെക്നിക്കല്‍ ഓഫീസര്‍ രണ്ടൊഴിവ്. യോഗ്യത: ഒന്നാം ക്ളാസോടെ  എംഎസ്സി ഇലക്ട്രോണിക്സ്/ഫിസിക്സ്/ കെമിസ്ട്രി/ ഇന്‍സ്ട്രുമെന്റേഷന്‍/ ബയോളജിക്കല്‍ സയന്‍സ്. ടെക്നിക്കല്‍ അസിസ്റ്റന്റ് ഒരൊഴിവ്. യോഗ്യത ഇലക്ട്രോണിക്സ്/ മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് ഡിപ്ളോമ. അല്ലെങ്കില്‍ ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്സ്/ഇന്‍സ്ട്രുമെന്റേഷന്‍ അല്ലെങ്കില്‍ തത്തുല്യം. പ്രായം 36ല്‍ കവിയരുത്. നിയമാനുസൃത വയസ്സിളവ് ലഭിക്കും. അപേക്ഷ അനുബ ന്ധരേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം The Registrar, University of  Kerala, Palayam, Thiruva nanthapuram- 695034 എന്ന വിലാസ ത്തില്‍ ലഭിക്കേണ്ട അവസാനതിയതി നവംബര്‍ 15. കവറിനുമുകളില്‍ തസ്തികയുടെ പേര് രേഖപ്പെടുത്തണം.
www.keralauniversity.ac.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top