18 April Thursday

സ്റ്റൈപെന്‍ഡറി ട്രെയിനീസ് 67 , നേഴ്സ്

വെബ് ഡെസ്‌ക്‌Updated: Monday Nov 13, 2017

ന്യൂക്ളിയര്‍ പവര്‍കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ കീഴില്‍ ഗുജറാത്തിലെ കക്രപാറില്‍ സ്റ്റൈപന്‍ഡറി ട്രെയിനീസിന്റെ (സയന്റിഫിക് അസിസ്റ്റന്റ്-കാറ്റഗറി ഒന്ന്)  ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 67 ഒഴിവാണുള്ളത്. ഇലക്ട്രിക്കല്‍, കെമിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ്/ഇന്‍സ്ട്രുമെന്റേഷന്‍, ഫിസിക്സ്, കെമിസ്ട്രി  തസ്തികകളിലാണ് ഒഴിവ്.  ഇലക്ട്രിക്കല്‍- 14, കെമിക്കല്‍-05, മെക്കാനിക്കല്‍-19, ഇലക്ട്രോണിക്സ്/ഇന്‍സ്ട്രുമെന്റേഷന്‍-11 എന്നിങ്ങനെയാണ് ഒഴിവ്.
യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത ത്രിവത്സര ഡിപ്ളോമ. ഫിസിക്സ്-09, കെമിസ്ട്രി-09 എന്നിങ്ങനെയാണ് ഒഴിവ്. ബന്ധപ്പെട്ട വിഷയം പ്രധാനമായി പഠിച്ച് ബിഎസ്സി. ഹയര്‍സെക്കന്‍ഡറിതലത്തില്‍ കണക്ക് ഒരുവിഷയമായി പഠിക്കണം. പത്താം ക്ളാസ് തലത്തിലോ ഹയര്‍സെക്കന്‍ഡറിയിലോ ഇംഗ്ളീഷ്  ഒരുവിഷയമായി പഠിക്കണം. പ്രായം 18-25. ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ന്യൂഡല്‍ഹി, സൂറത്ത് എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രം. പരീക്ഷ 2018 ജനുവരിയിലാകാനാണ് സാധ്യത. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കേണ്ട അവസാന തിയതി നവംബര്‍ 25 വൈകിട്ട്  നാല്. വിശദവിവരവും അപേക്ഷിക്കേണ്ടവിധവും www.npcilcareers.co.in ല്‍ ലഭിക്കും.
നേഴ്സ്-ഗ്രേഡ് എ ആറ് ഒഴിവുണ്ട്. ഹയര്‍സെക്കന്‍ഡറിയും നേഴ്സിങ് ആന്‍ഡ് മിഡ്വൈഫറി ത്രിവത്സര ഡിപ്ളോമയുമാണ് യോഗ്യത. അല്ലെങ്കില്‍ ബിഎസ്സി നേഴ്സിങ്്. ഉയര്‍ന്ന പ്രായം 30. രണ്ടു ഘട്ടങ്ങളിലായുള്ള എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരവും അപേക്ഷിക്കേണ്ടവിധവും www.npcilcareers.co.inല്‍ ലഭിക്കും. അവസാന തിയതി നവംബര്‍ 25 വൈകിട്ട്  നാല്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top