23 April Tuesday

കസ്റ്റംസ് മറൈന്‍ വിങ്

വെബ് ഡെസ്‌ക്‌Updated: Monday Nov 13, 2017

തിരുച്ചിറപ്പള്ളി കസ്റ്റംസ് മറൈന്‍ വിങ്ങില്‍ ഗ്രൂപ്പ് സി തസ്തികയില്‍ എന്‍ജിനിയര്‍മേറ്റ്, സ്കിപ്പര്‍മേറ്റ്, സീമാന്‍, ഗ്രീസര്‍  ലോഞ്ച് മെക്കാനിക് തസ്തികകളില്‍ ഒഴിവുണ്ട്. എന്‍ജിനിയര്‍മേറ്റ് ഒരു ഒഴിവാണുള്ളത്. യോഗ്യത: പത്താം ക്ളാസ്, ഫിഷിങ് വെസ്സല്‍ ഡ്രൈവിങ് സര്‍ടിഫിക്കറ്റ് (എംഎംഡി), കടലില്‍ അഞ്ചുവര്‍ഷത്തെ പരിചയം. സ്കിപ്പര്‍ മേറ്റ് ഒരു (എസ്സി) ഒഴിവാണുള്ളത്. യോഗ്യത: പത്താം ക്ളാസ്, ഫിഷിങ് വെസ്സല്‍ സെക്കന്‍ഡ് ഹാന്‍ഡ്  സര്‍ടിഫിക്കറ്റ്(എംഎംഡി), അഞ്ചുവര്‍ഷ പരിചയം. ഇരുതസ്തികകളിലും പ്രായം 18-30. സീമാന്‍-10 (എസ്സി-01, എസ്ടി-01, ഒബിസി-01, ജനറല്‍-06), ഗ്രീസര്‍-03 ഒഴിവാണുള്ളത്. ഇരുതസ്തികകളിലും യോഗ്യത: പത്താം ക്ളാസ്സും ബന്ധപ്പെട്ട മേഖലയില്‍ പരിചയവും.   പ്രായം 18-25. ലോഞ്ച്മേറ്റ് ഒരു ഒഴിവുണ്ട്. എട്ടാം ക്ളാസ്സ് പാസ്സാകണം. ബന്ധപ്പെട്ട മേഖലയില്‍ പരിചയം. പ്രായം 18-30. എല്ലാ തസ്തികകളിലും നിയമാനുസൃത വയസ്സിളവ് ലഭിക്കും.
അപേക്ഷാഫോറവും വിശദവിവരവും www.customstrichy.gov.in ല്‍ ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും മൂന്ന് പാസ്പോര്‍ട്സൈസ് ഫോട്ടോ, സ്റ്റാമ്പൊട്ടിക്കാത്ത അപേക്ഷകന്റെ മേല്‍വിലാസം രേഖപ്പെടുത്തിയ രണ്ട് കവര്‍ എന്നിവ സഹിതംTHE JOINT COMMISSIONER OF CUSTOMS (P&V), O/o THE COMMISSIONER OF CUSTOMS (PREVENTIVE), NO.l, WILIAMS ROAD, CAI\ITONMENT, TIRUCHIRAPPALLI- 62000I (TAMILNADU) )എന്ന വിലാസത്തില്‍ ഡിസംബര്‍ ഒന്നിനുള്ളില്‍ സാധാരണ തപാലില്‍ ലഭിക്കണം. അപേക്ഷ അയക്കുന്ന കവറിനുമുകളില്‍ തസ്തികയുടെ പേരും ഡിപ്പാര്‍ട്മെന്റും  രേഖപ്പെടുത്തണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top