26 April Friday

കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 13, 2021

കേരള ഹൈക്കോടതിയിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് വിജ്ഞാപനം  പ്രസിദ്ധീകരിച്ചു. 55 ഒഴിവുകളുണ്ട്‌.  യോഗ്യത: കുറഞ്ഞത് 50 ശതമാനം മാർക്കോടെ നേടിയ ബിരുദം. അല്ലെങ്കിൽ മാസ്റ്റർ ബിരുദം. അല്ലെങ്കിൽ നിയമബിരുദം. കേരളത്തിലെ യൂണിവേഴ്‌സിറ്റികൾ നൽകിയതോ അംഗീകരിച്ചതോ ആയിരിക്കണം യോഗ്യത. കംപ്യൂട്ടറിലുള്ള അറിവ് അഭിലഷണീയം. 1985- ജനുവരി രണ്ടിനും 2003 ജനുവരി ഒന്നി-നും ഇടയിൽ (രണ്ട് തിയതികളും ഉൾപ്പെടെ) ജനിച്ചവരാകണം അപേക്ഷകർ. എസ്‌സി എസ്ടി. വിഭാഗക്കാർക്ക് അഞ്ചുവർഷംവരെയും ഒബിസിക്ക് മൂന്നുവർഷംവരെയും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. വിധവകൾക്കും അഞ്ചുവർഷത്തെ വയസ്സിളവ് ലഭിക്കും.
എന്നാൽ, പ്രായം 50ൽ കവിയരുത്‌. ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും നിയമാനുസൃത ഇളവ്‌. ഒബ്ജക്ടീവ്, ഡിസ്‌ക്രിപ്റ്റീവ് ടെസ്റ്റുകളും അഭിമുഖവും നടത്തിയാവും തെരഞ്ഞെടുപ്പ്. അപേക്ഷ രണ്ട്‌ ഘട്ടങ്ങളിലായി ഓണ്‍ലൈനായി നല്‍കണം. ജൂലായ് എട്ട്‌മുതൽ  അപേക്ഷിക്കാം. വിശദവിവരത്തിന്‌  www.hckrecruitment.nic.in.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top