26 April Friday

കേന്ദ്രീയ വിദ്യാലയ 11,744 അധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Monday Dec 12, 2022

കേന്ദ്രീയ വിദ്യാലയങ്ങളിലെ അധ്യാപക, അനധ്യാപക തസ്‌തികളിലേക്ക്‌ കേന്ദ്രീയ വിദ്യാലയ സംഗതൻ അപേക്ഷ ക്ഷണിച്ചു. ആകെ 13,404 ഒഴിവുണ്ട്‌. ഇതിൽ 11,744 എണ്ണം അധ്യാപക തസ്‌തികയിലാണ്‌. പോസ്‌റ്റ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ –-1,409, ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ–-3,176, പ്രൈമറി ടീച്ചർ–-6,414, പ്രൈമറി ടീച്ചർ (മ്യൂസിക്‌)–- 303,  പ്രിൻസിപ്പൽ –- 239, വൈസ്‌ പ്രിൻസിപ്പൽ – -203 എന്നിങ്ങനെയാണ്‌ അധ്യാപക ഒഴിവുകൾ. അസിസ്‌റ്റന്റ്‌ കമീഷണർ, ലൈബ്രേറിയൻ, ഫിനാൻസ്‌ ഓഫീസർ, അസിസ്‌റ്റന്റ്‌ എൻജിനിയർ (സിവിൽ), അസിസ്‌റ്റന്റ്‌ സെക്‌ഷൻ ഓഫീസർ, ഹിന്ദി ട്രാൻസ്‌ലേറ്റർ, സീനിയർ സെക്രട്ടറിയറ്റ്‌ അസിസ്‌റ്റന്റ്‌, ജൂനിയർ സെക്രട്ടറിയറ്റ്‌ അസിസ്‌റ്റന്റ്‌, സ്‌റ്റെനോഗ്രാഫർ ഗ്രേഡ്‌ –-II എന്നിവയാണ്‌ മറ്റ്‌ ഒഴിവുകൾ.  രാജ്യത്ത്‌ 25 മേഖലകളിലായി 1252 കേന്ദ്രീയ വിദ്യാലയങ്ങളുണ്ട്‌.  കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ, ഇന്റർവ്യൂ, പെർഫോമൻസ്‌ ടെസ്‌റ്റ്‌ എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. കേരളത്തിൽ കണ്ണൂർ, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌, തൃശൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവ പരീക്ഷാ കേന്ദ്രങ്ങൾ. അപേക്ഷ ഓൺലൈനായി. അവസാന തീയതി ഡിസംബർ 26. വിശദവിവരങ്ങൾക്ക്‌  www.kvsangathan.nic.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top