26 April Friday

നാവികസേനയിൽ 
1500 അഗ്നിവീർ

വെബ് ഡെസ്‌ക്‌Updated: Monday Dec 12, 2022

ഇന്ത്യൻ നാവികസേനയിൽ അഗ്നിവീർ ഒഴിവുകളിലേക്ക്‌ അപേക്ഷിക്കാം. ആകെ 1500 ഒഴിവുണ്ട്‌. സീനിയർ സെക്കൻഡറി റിക്രൂട്ട്‌സിൽ 1400 ഉം മെട്രിക്‌ റിക്രൂട്ട്‌സിൽ 100 ഒഴിവുമാണുള്ളത്‌. ഇരു വിഭാഗത്തിലും 300 ഒഴിവുകൾ വനിതകൾക്കാണ്‌. അപേക്ഷകർ അവിവാഹിതരായിരിക്കണം. നാല്‌ വർഷത്തേക്കാണ്‌ നിയമനം. മെട്രിക്‌സ്‌ റിക്രൂട്ട്‌സിന്‌ പത്താംക്ലാസ്‌ വിജയവും സീനിയർ സെക്കൻഡറി റിക്രൂട്ട്‌സിന്‌ പ്ലസ്‌ടു വിജയവുമാണ്‌ യോഗ്യത. ഓൺലൈൻ എഴുത്തുപരീക്ഷ,  ശാരീരിക ക്ഷമതാപരീക്ഷ, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 17.  വിശദവിവരങ്ങൾക്ക്‌ www.joinindiannavy.gov.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top