28 March Thursday

എൻഐടിയിൽ 
ഫാക്കൽട്ടി

വെബ് ഡെസ്‌ക്‌Updated: Monday Dec 12, 2022

കോഴിക്കോട്‌ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി (NIT)യിൽ  ഫാക്കൽട്ടി നിയമനത്തിന്‌ വാക്ക്‌ ഇൻ ഇന്റർവ്യൂ നടത്തും. ആകെ 41 ഒഴിവുണ്ട്‌. താത്‌ക്കാലിക നിയമനമാണ്‌. സിവിൽ, ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ എൻജിനിയറിങ്‌ വകുപ്പുകളിൽ ഡിസംബർ 15 നും കംപ്യൂട്ടർ സയൻസ്‌ ആൻഡ്‌ എൻജിനിയറിങ്‌, ഇലക്‌ട്രോണിക്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻ എൻജിനിയറിങ്‌, മാത്‌മാറ്റിക്‌സ്‌, സ്‌കൂൾ ഓഫ്‌ മെറ്റീരിയൽ സയൻസ്‌ ആൻഡ്‌ എൻജിനിയറിങ്‌ വകുപ്പുകളിൽ 16നും രാവിലെ 8.30നാണ്‌ ഇന്റർവ്യൂ. വിശദ വിവരങ്ങൾക്ക്‌ www.nitc.ac.in കാണുക. മലബാർ 
ക്യാൻസർ സെന്ററിൽ തലശേരിയിലെ മലബാർ ക്യാൻസർ സെന്റർ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ നഴ്‌സിങ്‌ സയൻസസ്‌ ആൻഡ്‌ റിസർച്ചിൽ അസിസ്‌റ്റന്റ്‌ പ്രൊഫസർ, അസോസിയേറ്റ്‌ പ്രൊഫസർ,  ക്ലിനിക്കൽ ഫാർമസിസ്‌റ്റ്‌, ഗസ്‌റ്റ്‌ ലക്‌ചറർ ഒഴിവുകളിൽ വാക്ക്‌ ഇൻ ഇന്റർവ്യൂ നടത്തും. കരാർ നിയമനമാണ്‌. ഗസ്‌റ്റ്‌ ലക്‌ചറർ ഇന്റർവ്യൂ ഡിസംബർ 16നും മറ്റുള്ളവ ഡിസംബർ 19 നും  രാവിലെ 10നും 11നും ഇടയിൽ  മലബാർ ക്യാൻസർ സെന്റർ ജനറൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫീസിൽ. വിശദവിവരങ്ങൾക്ക്‌ www.mcckerala.gov.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top