25 April Thursday

New India ഇൻഷുറൻസിൽ 312 administrative ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 12, 2018

ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (ജനറലിസ്റ്റ് ആൻഡ് സ്പെഷ്യലിസ്റ്റ് സ്കെയിൽ ഒന്ന്) 312 ഒഴിവുണ്ട്. സമ്പനി സെക്രട്ടറി 02, ലീഗൽ 30, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് 35, ജനറലിസ്റ്റ്സ് 245 എന്നിങ്ങനെയാണ് ഒഴിവ്. ജനറലിസ്റ്റ് യോഗ്യത 60 ശതമാനം മാർക്കോടെ ബിരുദം/ബിരുദാനന്തര ബിരുദം. സ്പെഷ്യലിസ്റ്റ് തസ്തികയിൽ യോഗ്യത കമ്പനി സെക്രട്ടറി യോഗ്യത  ഐസിഎസ്ഐയുടെ എസിഎസ്/എഫ്സിഎസ്, 60 ശതമാനം മർക്കോടെ ബിരുദം/ ബിരുദാനന്തരബിരുദബിം. ലീഗൽ 60 ശതമാനം മാർക്കോകെ നിയമത്തിൽ ബിരുദം/ ബിരുദാനന്തരബിരുദം. ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ചാർട്ടേഡ് അക്കൗണ്ടന്റ്(ഐസിഎഐ),  60 ശതമാനം മാർക്കോടെ ബിരുദം/ ബിരുദാനന്തരബിരുദം അല്ലെങ്കിൽ കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടന്റ്, 60 ശതമാനം മാർക്കോടെ ബിരുദം/ ബിരുദാനന്തരബിരുദം അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ എംബിഎ ഫിനാൻസ്/ പിജിഡിഎം ഫിനാൻസ് അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ എംകോം. എസ്സി/എസ്ടി/ ഭിന്നശേഷിക്കാർക്ക് 55 ശതമാനം മാർക്ക് മതി. പ്രായം 21‐30. നിയമാനുസൃത ഇളവ് ലഭിക്കും. 2018 ഡിസംബർ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്. പ്രിലിമിനറി പരീക്ഷക്ക് നൂറുമാർക്കിന്റെയും മെയിൻ പരീക്ഷ ക്ക് 230 മാർക്കിന്റെയും ചോദ്യങ്ങളുണ്ടാകും. 200 മാർക്ക് ഒബ്ജക്ടീവ് മാതൃകയ്ക്കും 30 മാർക്ക് വിവരണാത്മകപരീക്ഷക്കുമാണ്. പ്രിലിമിനറി പരീക്ഷ ഒരുമണിക്കൂറും മെയിൻ പരീക്ഷ  രണ്ടര മണിക്കൂറുമാണ്. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക. കേരളത്തിൽ പ്രിലിമിനറി പരീക്ഷ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളാകാനാണ് സാധ്യത. മെയിൻ പരീക്ഷാകേന്ദ്രം കൊച്ചിയിലും. പ്രിലിമിനറി പരീക്ഷ 2019 ജനുവരി 30നും മെയിൻ പരീക്ഷ മാർച്ച് രണ്ടിനുമാണ്. ഒബ്ജക്ടീവ് ചോദ്യങ്ങൾക്ക് നെഗറ്റീവ് മാർക്കുണ്ട്. മൂന്നാം ഘട്ടമായി ഇന്റർവ്യു നടക്കും. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷാഫീസ് 600 രൂപ. എസ്‌ സി/ എസ്‌ ടി / ഭിന്നശേഷിക്കാർക്ക് നൂറുരൂപമതി. http://newindia.co.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 28. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top