26 April Friday

കേരള ബാങ്കിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 12, 2018

കേരള ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബാങ്കിങ് മേഖലയിൽ 20 വർഷത്തെ പരിചയസമ്പത്ത്, ദേശസാൽകൃത ബാങ്കുകളുടെയോ സ്വകാര്യ ഷെഡ്യൂൾഡ് ബാങ്കുകളുടെയോ ജനറൽ മാനേജർ തസ്തികയിലൊ അതിനു മുകളിലൊ കുറഞ്ഞത് അഞ്ച് വർഷം സേവനം ചെയ്തവർക്ക് അപേക്ഷിക്കാം.

കോർ ബാങ്കിങ് ഉൾപ്പെടെ ബാങ്കിങ് രംഗത്തെ നൂതന സാങ്കേതിക സേവനങ്ങൾ അറിയണം.  പ്രായം: 45‐ 57. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറിന്റെ പകർപ്പ് സഹിതം നിശ്ചിത അപേക്ഷാഫോറത്തിൽ 20നകം സെക്രട്ടറി ( സഹകരണം), സഹകരണവകുപ്പ്, സെക്രട്ടറിയറ്റ്, തിരുവനന്തപുരം’ എന്ന വിലാസത്തിൽ അപേക്ഷിക്കണം. വിവരങ്ങൾ www.kerala.gov.in എന്ന website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top