കേന്ദ്ര സർവീസസിലെ എൻജിനിയറിങ് കേഡറിലെ 167 ഒഴിവിലേക്ക് യുപിഎസ്‌സി നടത്തുന്ന എൻജിനിയറിങ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. സെൻട്രൽ എൻജിനിയറിങ് സർവീസസ് (റോഡ്‌സ്), ബോർഡർ എൻജിനിയറിങ് സർവീസസ്, ഇന്ത്യൻ ഡിഫൻസ് സർവീസ് ഓഫ് എൻജിനിയേഴ്സ്, എംഇഎസ് സർവേയർ കേഡർ, സെൻട്രൽ വാട്ടർ എൻജിനിയറിങ് സർവീസ്, ഇന്ത്യൻ സ്കിൽ ഡവലപ്മെന്റ് സർവീസ്, ജിഎസ്ഐ എൻജിനിയറിങ് സർവീസ്, ഇന്ത്യൻ നേവൽ ആർമമന്റ് സർവീസ്, സെൻട്രൽ വാട്ടർ എൻജിനിയറിങ് സർവീസ്, ഡിഫൻസ് എയ്റോനോട്ടിക്കൽ ക്വാളിറ്റി അഷ്വറൻസ് സർവീസ്, ഇന്ത്യൻ റേഡിയോ റെഗുലേറ്ററി സർവീസ്, ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ സർവീസ് തുടങ്ങിയവയിലെ വിവിധ എൻജിനിയറിങ് വിഭാഗങ്ങളിലാണ് നിയമനം. കാറ്റഗറി 1 – സിവിൽ എൻജിനിയറിങ്, 2 – മെക്കാനിക്കൽ എൻജിനിയറിങ്, 3 – ഇലക്ട്രിക്കൽ എൻജിനിയറിങ്, 4 – ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനിയറിങ് വിഭാഗങ്ങളിലായാണ് പരീക്ഷ. രണ്ട് ഘട്ടമായി നടക്കുന്ന പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. പ്രിലിമിനറി പരീക്ഷക്ക് കൊച്ചിയും തിരുവനന്തപുരവും കേന്ദ്രങ്ങളാണ്. പരീക്ഷ 2024 ഫെബ്രുവരി 18ന്. മെയിൻ പരീക്ഷയ്‌ക്ക് തിരുവനന്തപുരമാണ് കേന്ദ്രം. യോഗ്യത: അതത് മേഖലയിലുള്ള എൻജിനിയറിങ് ബിരുദം. പ്രായം: 21–- 30. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്‌തംബർ 26. വിശദവിവരങ്ങൾക്ക് www.upsconline.nic.in കാണുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..