ഭാരത് പെട്രോളിയം കോർപറേഷന്റെ കൊച്ചി റിഫൈനറിയിൽ അപ്രന്റിസ്‌ഷിപ്പിന് അപേക്ഷിക്കാം. 125 ഒഴിവുണ്ട്. കെമിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്‌ട്രിക്കൽ/ ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്, സേഫ്‌റ്റി/ സേഫ്‌റ്റി ആൻഡ് ഫയർ, മെക്കാനിക്കൽ, ഇൻസ്‌ട്രുമെന്റേഷൻ/ അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്‌ട്രുമെന്റേഷൻ/ ഇൻസ്‌ട്രുമെന്റേഷൻ ടെക്‌നോളജി/ ഇൻസ്‌ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്‌ട്രുമെന്റേഷൻ എൻജിനിയറിങ്, മെറ്റലർജി വിഭാഗങ്ങളിലാണ് അവസരം. ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ ഫുൾടൈം എൻജിനിയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം: 18–-27. ബിരുദത്തിന് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്‌റ്റ് തയ്യാറാക്കും. തുടർന്ന് അഭുമുഖം. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്‌തംബർ 15. വിശദവിവരങ്ങൾക്ക് www.mhrdnats.gov.in കാണുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..