19 April Friday

കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷൻ സ്റ്റെനോഗ്രാഫര്‍/കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ചുരുക്കപ്പട്ടിക

വെബ് ഡെസ്‌ക്‌Updated: Sunday Sep 12, 2021

 കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 291/19 അസിസ്റ്റന്റ് പ്രൊഫസര്‍ (ട്രാവല്‍ ആന്‍ഡ് ടൂറിസം)

വ്യാവസായിക പരിശീലന വകുപ്പില്‍ കാറ്റഗറി നമ്പര്‍ 164/18 ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (വെല്‍ഡര്‍) ഒന്നാം
എന്‍സിഎ എല്‍സി/എഐ., വിവിധ ജില്ലകളില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ കാറ്റഗറി നമ്പര്‍ 537/19 നഴ്സ് ഗ്രേഡ് 2 (ആയുര്‍വേദം), വ്യാവസായിക പരിശീലന വകുപ്പില്‍ കാറ്റഗറി നമ്പര്‍ 299/18 ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍  ബേക്കര്‍ ആന്‍ഡ് കണ്‍ഫക്ഷണറി(പട്ടികജാതി/പട്ടികവര്‍ഗം) കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍ കാറ്റഗറി നമ്പര്‍ 195/19 മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ്, കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡില്‍ കാറ്റഗറി നമ്പര്‍ 140/19 ആര്‍ക്കിടെക്ചറല്‍ ഹെഡ് ഡ്രാഫ്ട്സ്മാന്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കാറ്റഗറി നമ്പര്‍ 193/17 വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളില്‍
സ്റ്റെനോഗ്രാഫര്‍/കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു.
കണ്ണൂര്‍ ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ കാറ്റഗറി
നമ്പര്‍ 114/20 സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (പട്ടികവര്‍ഗം), കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ കാറ്റഗറി നമ്പര്‍ 204/19 എൻജിനിയറിങ് അസിസ്റ്റന്റ് ഗ്രേഡ് 3,
തദ്ദേശഭരണ വകുപ്പില്‍ കാറ്റഗറി
നമ്പര്‍ 324/20 ഓവര്‍സിയര്‍ ഗ്രേഡ് 2/ഡ്രാഫ്ട്സ്മാന്‍ ഗ്രേഡ് 2  സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
എക്സൈസ് വകുപ്പില്‍ കാറ്റഗറി നമ്പര്‍ 189/20 സിവില്‍ എക്സൈസ് ഓഫീസര്‍ (പട്ടികവര്‍ഗക്കാര്‍ക്കായുള്ള പ്രത്യേക
നിയമനം പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിലെ വനാന്തരങ്ങളിലെയും വനാതിര്‍ത്തിയിലെയും സെറ്റില്‍മെന്റ് കോളനികളില്‍ വസിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട
പണിയന്‍, അടിയാന്‍, കാട്ടുനായിക്കന്‍ വിഭാഗങ്ങള്‍ക്കും Most Primitive group –ല്‍ ഉള്‍പ്പെട്ടവര്‍ക്കും മാത്രം)  ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.
കേരള സ്റ്റേറ്റ് കോ–-ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ കാറ്റഗറി നമ്പര്‍ 66/19 ഡെപ്യൂട്ടി
ഫിനാന്‍സ് മാനേജര്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തും.
കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളില്‍ എന്‍സിസി/സൈനികക്ഷേമ വകുപ്പില്‍ എല്‍ഡി
ടൈപ്പിസ്റ്റ്/ക്ലര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലര്‍ക്ക് (വിമുക്തഭടന്‍മാര്‍ മാത്രം)  കാറ്റഗറി നമ്പര്‍ 521/20, 522/20 ഒന്നാം എന്‍സിഎ എല്‍സി/എഐ, പട്ടികജാതി
വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 508/19 എച്ച്എസ്എ(സോഷ്യല്‍ സയന്‍സ്) മലയാളം
മീഡിയം (തസ്തികമാറ്റം മുഖേന), വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 69/20 എച്ച്എസ്എ(മാത്തമാറ്റിക്‌സ്‌) മലയാളം മീഡിയം (തസ്തികമാറ്റം മുഖേന), പാലക്കാട്, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ കാറ്റഗറി നമ്പര്‍ 180/20 വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യുപിഎസ്‌ ഒന്നാം എന്‍സിഎ പട്ടികജാതി, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 294/20 എച്ച്എസ്എസ്ടി(ജൂനിയര്‍) ഇക്കണോമിക്സ് (പട്ടികവര്‍ഗം), കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എൻജിനിയറിങ് കമ്പനി ലിമിറ്റഡില്‍ കാറ്റഗറി നമ്പര്‍ 414/20 സെക്യൂരിറ്റി ഗാര്‍ഡ് ഗ്രേഡ് 2 നാലാം എന്‍സിഎ  പട്ടികവര്‍ഗം, കേരള സ്റ്റേറ്റ് കോ ഓപറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ലിമിറ്റഡില്‍ കാറ്റഗറി നമ്പര്‍ 168/19, 169/19 യൂണിറ്റ് മാനേജര്‍ എന്‍സിഎ, പട്ടികജാതി, എല്‍സി അഭിമുഖം നടത്തും.
പ്രമാണപരിശോധന
തിരുവനന്തപുരം ജില്ലയില്‍ ആരോഗ്യവകുപ്പില്‍ കാറ്റഗറി നമ്പര്‍ 418/19 സ്റ്റാഫ് നഴ്സ് ഗ്രേഡ് 2  തസ്തികയിലേക്ക് സെപ്തംബര്‍ 13 മുതല്‍ പിഎസ്‌സി ആസ്ഥാന ഓഫീസില്‍ പ്രമാണപരിശോധന നടത്തും. കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 516/19 എല്‍പി സ്കൂള്‍ അസിസ്റ്റന്റ് (മലയാളം മീഡിയം) തസ്തികയിലേക്ക്  സെപ്തംബര്‍ 13 മുതല്‍ 30 വരെ തീയതികളില്‍ പിഎസ്‌സി  ജില്ലാ ഓഫീസില്‍ രാവിലെ 10 മുതല്‍ പ്രമാണപരിശോധന നടത്തും. കൂടുതല്‍ വിവരങ്ങള്‍ പ്രൊഫൈലില്‍.
 
 
കോഴിക്കോട് പ്രായോഗിക പരീക്ഷ, അഭിമുഖം, സർട്ടിഫിക്കറ്റ് / നിയമന പരിശോധന  മാറ്റി
നിപാ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ സർക്കാർ അതീവ ജാഗ്രതാ നിർദേശം നൽകിയ സാഹചര്യത്തിൽ കേരള പബ്ലിക് സർവീസ് കമീഷൻ കോഴിക്കോട് മേഖലാ ഓഫീസിൽ ആറ്‌ മുതൽ  നടത്താൻ നിശ്ചയിച്ച വിവിധ കമ്പനി/ബോർഡ്/കോർപറേഷനിലേക്കുള്ള ഡ്രൈവർ തസ്തികയുടെ പ്രായോഗിക പരീക്ഷ മാറ്റി. ജില്ലാ പിഎസ്‌സി ഓഫീസിൽ 10 വരെ നടത്താൻ നിശ്ചയിച്ച സർട്ടിഫിക്കറ്റ് പരിശോധനയും നിയമന പരിശോധനയും അഭിമുഖവും മാറ്റി. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.  കൊല്ലം, എറണാകുളം മേഖലാ ഓഫീസുകളിൽ നിശ്ചയിച്ച ഡ്രൈവർ തസ്തികയിലേക്കുള്ള പ്രായോഗിക പരീക്ഷകൾക്ക് മാറ്റമില്ല.
പരീക്ഷാ തീയതി മാറ്റി
 നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നതില്‍ പ്രയാസം നേരിടുന്ന സാഹചര്യത്തിലും കേരള പബ്ലിക് സര്‍വീസ് കമീഷന്‍ സെപ്തംബര്‍ ഏഴിന്‌ നടത്താന്‍ നിശ്ചയിച്ച അസിസ്റ്റന്റ് പ്രൊഫസര്‍ (അറബിക്) തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷ 
ഒക്ടോബര്‍ ആറിനും സെപ്തംബര്‍  18, 25 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച ബിരുദതല പൊതുപ്രാഥമിക പരീക്ഷകള്‍ ഒക്ടോബര്‍ 23, 30 തീയതികളിലേക്കും മാറ്റി. അഡ്മിഷന്‍ ടിക്കറ്റുകള്‍ പ്രൊഫൈലില്‍ ലഭ്യമാക്കും.
വിവരണാത്മക പരീക്ഷ മാറ്റി
 കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ
അറബിക്‌ കാറ്റഗറി നമ്പർ 288/19 തസ്തികയിലേക്ക്‌ ഏഴിന്‌ പിഎസ്‌സി നടത്താനിരുന്ന വിവരണാത്മക പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top