29 March Friday

കേരള ചിക്കൻ റിക്രൂട്ട്‌മെന്റ്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 12, 2021

കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡിൽ ഫാം സൂപ്പർവൈസർ, പ്രൊഡക്ഷൻ മാനേജർ, ലീഗൽ കൺസൾട്ടന്റ്, ബാഹ്യ ഓഡിറ്റർ, അഡ്മിനിസ്ട്രേഷൻ മാനേജർ തസ്‌തികകളിലെ 42 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. താൽക്കാലിക നിയമനമാണ്‌. കേരളത്തിലെ വിവിധ ജില്ലകളിലാണ്‌ നിയമനം. യോഗ്യത: ഫാം സൂപ്പർവൈസർ–- കോഴി ഉൽപാദനത്തിലും ബിസിനസ് മാനേജ്മെന്റിലും ബിരുദം അല്ലെങ്കിൽ കോഴി ഉൽപാദനത്തിൽ ഡിപ്ലോമയും അടിസ്ഥാന കംപ്യൂട്ടർ പരിജ്ഞാനവും. അപേക്ഷകന് വാഹന, മോട്ടോർ വാഹന ഡ്രൈവിങ്‌ ലൈസൻസ് വേണം. ഉയർന്ന പ്രായം 30 പ്രൊഡക്ഷൻ മാനേജർ–- ബിവിഎസ്‌സി. രണ്ട്‌ വർഷത്തെ പരിചയം വേണം.   കോഴി വളർത്തലിൽ പരിചയമുള്ളവർക്ക് മുൻഗണന. ഉയർന്ന പ്രായം 35.  ലീഗൽ കൺസൾട്ടന്റ്–എൽഎൽബി, എൽഎൽഎം അഭികാമ്യം. ഉയർന്ന പ്രായം ബാധകമല്ല. ബാഹ്യ ഓഡിറ്റർ–-യോഗ്യതയുള്ള പ്രാക്ടീസ് ചാർട്ടേഡ് അക്കൗണ്ടന്റ് / സ്ഥാപനം. കമ്പനിയുടെ ഓഡിറ്റിങ്‌, നിയമ, നിയന്ത്രണ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കുറഞ്ഞത് അഞ്ച്‌ വർഷത്തെ പരിചയം. ഉയർന്ന പ്രായം ബാധകമല്ല.  അഡ്മിനിസ്ട്രേഷൻ മാനേജർ–- ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം (എച്ച്ആർ മാനേജ്മെന്റിനൊപ്പം എംബിഎ).  കുടുംബശ്രീ പരിചയം നിർബന്ധം. ഉയർന്ന പ്രായം 35. 2021 ആഗസ്‌ത്‌ 31നെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്‌ത്‌ 31 വൈകിട്ട്‌ അഞ്ച്‌. അപേക്ഷിക്കാനും വിശദവിവരത്തിനും https://www.keralachicken.org.in/


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top