20 April Saturday

വനിതാ മിലിട്ടറി പൊലീസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

വെബ് ഡെസ്‌ക്‌Updated: Saturday Jun 12, 2021

വനിതാ മിലിട്ടറി പൊലീസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 100 ഒഴിവാണുള്ളത്. സോൾജ്യർ ജനറൽ ഡ്യൂട്ടി തസ്തികക്ക്‌ തുല്യമാണിത്. അംബാല, ലക്‌നൗ, ജബൽപുർ, ബെൽഗാം, പുണെ, ഷില്ലോങ് എന്നിവിടങ്ങളിലാണ് റാലി നടത്തുക. ഉദ്യോഗാർഥിയുടെ വിലാസത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും അടുത്തുള്ള റാലി കേന്ദ്രം അനുവദിക്കും. റാലിയിൽ യോഗ്യത നേടുന്നവർക്ക് പൊതു പ്രവേശന പരീക്ഷ ഉണ്ടാകും. നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. യോഗ്യത: പത്താംക്ലാസ്. എല്ലാ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാർക്കും ആകെ കുറഞ്ഞത് 45 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. പ്രായം: 21. ശാരീരിക യോഗ്യത: കുറഞ്ഞത് 152 സെ.മീ. ഉയരം. ഉയരത്തിന് അനുസരിച്ചും പ്രായത്തിന് അനുസരിച്ചും തൂക്കം വേണം.
കായികക്ഷമത: 1.6 കിലോമീറ്റര്‍ ഓട്ടം ഗ്രൂപ്പ് ഒന്നി-ന് ഏഴ് മിനിറ്റ് 30 സെക്കന്‍ഡും ഗ്രൂപ്പ്ന് രണ്ടിന്‌ എട്ട് മിനിറ്റുമാണ് പൂര്‍ത്തിയാക്കേണ്ട സമയം. ലോങ്ജമ്പ് 10 അടി യോഗ്യത നേടണം. ഹൈജമ്പ് മൂന്ന് അടി യോഗ്യത നേടണം. റാലി: റാലിക്കായി പോകുന്നവര്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും രണ്ട് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കരുതണം. റാലിയില്‍ പങ്കെടുക്കാന്‍ വേണ്ട രേഖകള്‍: അഡ്മിറ്റ് കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (20 എണ്ണം. മൂന്ന് മാസത്തിനകം എടുത്തത്), വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി/ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ്, ക്ലാസ്/കാസ്റ്റ് സര്‍ട്ടിഫിക്കറ്റ്, റിലിജന്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, എന്‍സിസി  സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ ബന്ധപ്പെട്ട രേഖകളെല്ലാം. അവസാന തീയതി: ജൂലായ് 20. വിവരങ്ങൾക്ക്‌  www.joinindianarmy.nic.in.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top