16 April Tuesday

കേന്ദ്രസേനയിലും ഡൽഹി പൊലീസിലും എസ്‌ഐ, എഎസ്‌ഐ

വെബ് ഡെസ്‌ക്‌Updated: Monday Mar 12, 2018

കേന്ദ്രപൊലീസ് സേനകളിലും ഡൽഹി പൊലീസിലും സബ് ഇൻസ്‌പെക്ടർ, അസി. സബ് ഇൻസ്‌പെക്ടർ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു. ഡൽഹി പൊലീസ്, സിആർപിഎഫ്, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി, സിഐഎസ്എഫ് എന്നിവയിലാണ് എസ്‌ഐയുടെ ഒഴിവുള്ളത്. സിഐഎസ്എഫിലെ എസ്‌ഐഎഎസ്‌ഐ ഒഴിവുകൾ തിട്ടപ്പെടുത്തിയിട്ടില്ല. മറ്റ് സേനാ വിഭാഗങ്ങളിലായി 1330 ഒഴിവാണുള്ളത്. യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം. ഡൽഹി പൊലീസിൽ എസ്‌ഐ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് വേണം. ശാരീരിക യോഗ്യത: പുരുഷന്മാർക്ക് ഉയരം 170 സെ.മീ. നെഞ്ചളവ് 80 സെ.മീ, അഞ്ച് സെ.മീ വികസിപ്പിക്കാൻ കഴിയണം. വനിതകൾക്ക് ഉയരം 157 സെ.മീ. ഉയരത്തിന് ആനുപാതികമായി തൂക്കം. കണ്ണട കൂടാതെ മികച്ച കാഴ്ചശക്തി വേണം. പ്രായം: 2025. പ്രാഥമിക എഴുത്ത് പരീക്ഷ, ശാരീരികക്ഷമത പരീക്ഷ, രണ്ടാംഘട്ട എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അപേക്ഷാഫീസ് നൂറുരൂപ. എസ്‌സി, എസ്ടി, വിമുക്ത ഭടർ, വനിതകൾ എന്നിവർക്ക് ഫീസില്ല. www.ssconline.nic.in www.ssconline.nic.inഎന്ന website ലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ആദ്യമായി അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തണം. ഫോട്ടോ, ഒപ്പ് എന്നിവ സ്‌കാൻ ചെയ്ത് അപ്‌ലോഡ്‌ചെയ്യണം. ഒറ്റത്തവണ രജിസ്‌ട്രേഷനുശേഷം ലഭിക്കുന്ന യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ചാണ് എസ്എസ്‌സി നടത്തുന്ന എല്ലാ പരീക്ഷകൾക്കും അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾ website ൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി ഏപ്രിൽ 2.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top