28 March Thursday

ബംഗാൾ പവർ ഡവലപ്‌മെന്റ് കോർപറേഷനിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 12, 2018

ദ വെസ്റ്റ് ബംഗാൾ പവർ ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡിൽ അപ്രന്റിസ്ഷിപ്പ്,  മൈനിങ് ജോലികൾക്ക് അവസരം. അപ്രന്റിസ്ഷിപ്പ് 60, മൈനിങ് 27 ഒഴിവാണുള്ളത്. അപ്രന്റിസ്ഷിപ്പിന് എൻജിനിയറിങ് ബിരുദക്കാർക്കും ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. ടെക്‌നീഷ്യൻ അപ്രന്റിസ് തസ്തികയിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണി ക്‌സ് ട്രേഡുകളിലാണ് അവസരം. എല്ലാ ട്രേഡുകളിലും ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും തുല്യഒഴിവാണുള്ളത്.  ഡിപ്ലോമക്കാർക്ക് പ്രായം: 1824. ബിരുദധാരികൾക്ക് പ്രായം 18  25 www.wbpdcl.co.inwww.wbpdcl.co.in എന്ന website വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി മാർച്ച് 16. മൈനിങിൽ മൈൻസ് മാനേജർ 03, സർവേ ഓഫീസർ 03, സർവേയർ 03, അസിസ്റ്റന്റ് മൈൻസ് മാനേജർ 09, വെൽഫയർ ഓഫീസർ 03, ജൂനിയർ എൻജിനിയർ(മെക്കാനിക്കൽ) 03, ജൂനിയർ എൻജിനിയർ(ഇലക്ട്രിക്കൽ) 03 എന്നിങ്ങനെയാണ് ഒഴിവ്. പശ്ചിമബംഗാൾ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ ഖനികളിലായിരിക്കും നിയമനം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് 19. വിശദവിവരം www.wbpdcl.co.in  www.wbpdcl.co.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top