24 April Wednesday

നേഴ്സിങ് കോഴ്സ് അപേക്ഷക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Dec 11, 2017

സൈനിക മെഡിക്കല്‍ കോളേജുകളിലേക്ക് നേഴ്സിങ് കോഴ്സ് പ്രവേശനത്തിന് അപേക്ഷക്ഷണിച്ചു. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്കും വിവാഹമോചനം നേടിയവര്‍ക്കും വിധവകള്‍ക്കും അപേക്ഷിക്കാം. നാലുവര്‍ഷ ബിഎസ്സി (നേഴ്സിങ്) കോഴ്സിനാണ് അപേക്ഷക്ഷണിച്ചത്. 2018 ജൂലൈ/ ഒക്ടോബറിലാണ് കോഴ്സ് ആരംഭിക്കുക. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ സൈന്യത്തിലെ മിലിട്ടറി നേഴ്സിങ് സര്‍വീസ് വിഭാഗത്തില്‍ കമീഷന്‍ഡ് ഓഫീസറായി സ്ഥിരനിയമനം നല്‍കും.
യോഗ്യത: 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി ആന്‍ഡ് സുവോളജി), ഇംഗ്ളീഷ് വിഷയങ്ങള്‍ പഠിച്ചുള്ള പ്ളസ്ടു/ തത്തുല്യം. റഗുലര്‍ രീതിയില്‍ പഠിച്ച് ആദ്യ അവസരത്തില്‍ പാസാകണം. അവസാനവര്‍ഷ പരീക്ഷ പാസായവര്‍ക്കും അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഉയരം ചുരുങ്ങിയത് 148 സെ. മീ. 01-10-1993നും 30-09-2001നും ഇടയില്‍ (രണ്ടു തിയതികളും ഉള്‍പ്പെടെ) ജനിച്ചവരാകണം. എഴുത്ത് പരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഒന്നര മണിക്കൂറിന്റെ എഴുത്ത് പരീക്ഷയില്‍ ജനറല്‍ ഇംഗ്ളീഷ്, ബയോളജി, ഫിസിക്സ്, കെമിസ്ട്രി, ജനറല്‍ ഇന്റലിജന്‍സ് എന്നിവയുടെ ഒബ്ജക്ടീവ് ചോദ്യങ്ങളാണുണ്ടാവുക. 2018 ഫെബ്രുവരിയിലാണ് പരീക്ഷ. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, ഏഴിമല (കണ്ണൂര്‍) എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങള്‍. ആഗ്ര, അംബാല, ബംഗളൂരു, ഭോപ്പാല്‍, ചണ്ഡിമന്ദിര്‍, ചെന്നൈ, ദാനാപുര്‍, ഡെറാഡുണ്‍, ഡല്‍ഹി, ഗുവാഹത്തി, ജബല്‍പുര്‍, ജയ്പുര്‍, ജമ്മു, ജാന്‍സി, കൊല്‍ക്കത്ത, ലക്നൌ, മീറത്ത്, മുംബൈ, സെക്കന്‍ഡരാബാദ്, പുണെ, വെല്ലിങ്ടണ്‍ എന്നിവയാണ് രാജ്യത്തെ മറ്റുപരീക്ഷാകേന്ദ്രങ്ങള്‍.
പുണെ- 30, കൊല്‍ക്കത്ത- 20, ഐഎന്‍എച്ച്എസ് അശ്വിനി- 30, ന്യൂഡല്‍ഹി- 30, ലക്നൌ- 30, ബംഗളൂരു- 20 എന്നിങ്ങനെയാണ് സീറ്റുകള്‍. അപേക്ഷ അയക്കേണ്ടതും ഫീസടയ്ക്കേണ്ടതും ഓണ്‍ലൈനായാണ്. ഡിസംബര്‍ 11 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തിയതി ഡിസംബര്‍ 30. വിശദവിവരം Integrated HeadQuarters of MoD(Army), AG's Branch, Dte General of Medical Services(Army)-4B, Room No 34, L Block New Delhi-01  ഫോണ്‍- 01123092294.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top