26 April Friday

കേരള വാട്ടര്‍വേയ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സില്‍ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Dec 11, 2017

കേരള വാട്ടര്‍വേയ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തും. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ , പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍ എന്നിവിടങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥകള്‍ ബാധകം.
ഒഴിവുകളും യോഗ്യതകളും: എക്സിക്യൂട്ടീവ് ഡയറക്ടര്‍ (62,000 - 80,000) - ഒഴിവ് ഒന്ന്: എംടെക് സിവില്‍, 25 വര്‍ഷത്തെ പ്രവൃത്തിപരിചയം. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (സിവില്‍ - 36,000-62,000) - ഒഴിവ് രണ്ട്: ബിടെക് സിവില്‍, 15 വര്‍ഷത്തെ പ്രവൃത്തിപരിചയം. മാനേജര്‍ (സിവില്‍ - 29,100-54,500) , ഒഴിവ് മൂന്ന്, ബിടെക് സിവില്‍, 10 വര്‍ഷത്തെ പ്രവൃത്തിപരിചയം. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ഫിനാന്‍സ് 36,600-62,000) - ഒഴിവ് ഒന്ന്, ചാര്‍ട്ടേഡ് അക്കൌണ്ടന്റ്/കോസ്റ്റ് അക്കൌണ്ടന്റ്, അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം.
കമ്പനി സെക്രട്ടറി (20,600-46,500) , ഒഴിവ് - ഒന്ന്, കമ്പനി സെക്രട്ടറിഷിപ്, അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം. ജൂനിയര്‍ മാനേജര്‍ (സിവില്‍ - 16,400-40,500), ഒഴിവ് ഒമ്പത്. ഒന്നാംക്ളാസ് ബിടെക് സിവില്‍ ബിരുദം. അടിസ്ഥാനശമ്പളത്തിനു പുറമെ ഇന്‍ഡസ്ട്രിയല്‍ ഡിഎ, മറ്റ് അലവന്‍സുകള്‍ (നിലവില്‍ 46 ശതമാനം) എന്നിവ ലഭിക്കും. അപേക്ഷ അയക്കേണ്ട വിലാസം: മാനേജിങ് ഡയറക്ടര്‍, കേരള വാട്ടര്‍വേയ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ്, സെക്കന്‍ഡ് ഫ്ളോര്‍, കൊല്ലാറ എസ്റ്റേറ്റ്, എന്‍എച്ച് ബൈപ്പാസ്, ഇടപ്പള്ളി, എറണാകുളം, പിന്‍- 682024. അവസാനതിയതി: ഡിസംബര്‍ 30, കവറിനുപുറത്ത് തസ്തിക രേഖപ്പെടുത്തണം. ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ഡെപ്യൂട്ടേഷന്‍ സംബന്ധിച്ച മറ്റ് രേഖകള്‍ സഹിതം അപേക്ഷിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top