29 March Friday

വാക് ഇന്‍ ഇന്റര്‍വ്യു

വെബ് ഡെസ്‌ക്‌Updated: Monday Dec 11, 2017

കാസര്‍കോട് സെന്‍ട്രല്‍ പ്ളാന്റേഷന്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു ഒഴിവുണ്ട്. യോഗ്യത ഫുഡ്ടെക്നോളജി/ ഫുഡ്കെമിസ്ട്രി/ ഡെയ്റി ടെക്നോളജി എന്നിവയിലേതെങ്കിലുമൊന്നില്‍ ബിരുദം. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം പുരുഷന്‍30, സ്ത്രീ 35. വാക് ഇന്‍ ഇന്റര്‍വ്യു ഡിസംബര്‍ 20ന് രാവിലെ ഒമ്പതരക്ക് സിപിസിആര്‍ഐ കുഡ്ലു, കാസര്‍കോട്.
കായംകുളം സെന്‍ട്രല്‍ പ്ളാന്റേഷന്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫീല്‍ഡ് ഇന്‍വസ്റ്റിഗേറ്ററുടെ രണ്ടൊഴിവ്. യോഗ്യത: വിഎച്ച്എസ്ഇ (അഗ്രികള്‍ച്ചര്‍),  പ്രായം പുരുഷന്‍ 30, സ്ത്രീ 35. വാക് ഇന്‍ ഇന്റര്‍വ്യു ഡിസംബര്‍ 20ന് രാവിലെ പത്തിന് സിപിസിആര്‍ഐ റീജണല്‍ സ്റ്റേഷന്‍ കായംകുളം. വിശദവിവരം www.cpcri.gov.in
കാസര്‍കോട് കേന്ദ്രസര്‍വകലാശാലയില്‍ ലൈബ്രറി ട്രെയിനിയുടെ 20 ഒഴിവുണ്ട്. യോഗ്യത: എംഎല്‍ഐഎസ്സി, കംപ്യൂട്ടര്‍ പരിജ്ഞാനം. വാക് ഇന്‍ സ്കില്‍ ടെസ്റ്റ്  ഡിസംബര്‍ 21ന് രാവിലെ 9.30ന് പെരിയ തേജസ്വിനി ഹില്‍സ് ക്യാമ്പസില്‍. വിശദവിവരങ്ങള്‍ക്ക് www.cukerala.ac.in. ഫോണ്‍: 0467 2232420.
കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കരയിലെ ഹോര്‍ട്ടികള്‍ച്ചര്‍ കോളേജില്‍ ടീച്ചിങ് അസിസ്റ്റന്റുമാരുടെ താല്‍ക്കാലിക ഒഴിവുണ്ട്. അഗ്രോണമി, പ്ളാന്റ് പാതോളജി എന്നീ അഗ്രികള്‍ച്ചര്‍ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. വാക് ഇന്‍ ഇന്റര്‍വ്യു  ഡിസംബര്‍ 18ന് രാവിലെ 10.30ന് കോളേജില്‍. www.kau.in, www.cohvka.kau.in  ഫോണ്‍: 0487-2438308.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top