26 April Friday

ഡല്‍ഹി ഐഐടിയില്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്

വെബ് ഡെസ്‌ക്‌Updated: Monday Dec 11, 2017

ന്യൂഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ വിവിധ തസ്തികകളില്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്തും. എസ്സി/ എസ്ടി/ ഒബിസി/ അംഗപരിമിത വിഭാഗത്തിനാണ് റിക്രൂട്ട്മെന്റ്. ജൂനിയര്‍ എന്‍ജിനിയര്‍- 01 (അംഗപരിമിതര്‍), ജൂനിയര്‍ ടെക്നിക്കല്‍ സൂപ്രണ്ടന്റ്- 05 (എസ്സി-01, എസ്ടി-02, ഒബിസി-02), ജൂനിയര്‍ സൂപ്രണ്ടന്റ്/ ജൂനിയര്‍ അക്കൌണ്ട്സ് ഓഫീസര്‍- 07 (എസ്സി-02, എസ്ടി-01, ഒബിസി-04), ജൂനിയര്‍ സൂപ്രണ്ടന്റ് (പബ്ളിക്കേഷന്‍)-01(ഒബിസി), സീനിയര്‍ മെക്കാനിക്/ സീനിയര്‍ ലബോറട്ടറി അസിസ്റ്റന്റ്-13 (എസ്സി-04, എസ്ടി-02, ഒബിസി-07), അസി.മെസ് മാനേജര്‍/ ജൂനിയര്‍ അസിസ്റ്റന്റ്/ ജൂനിയര്‍ അസിസ്റ്റന്റ ്(എ/സിഎസ്) -23 (എസ്സി-05, എസ്ടി-04, ഒബിസി-14), ജൂനിയര്‍ ലബോറട്ടറി അസിസ്റ്റന്റ്-04 (എസ്സി-01, ഒബിസി-03) എന്നിങ്ങനെയാണ് ഒഴിവ്. ജൂനിയര്‍ എന്‍ജിനിയര്‍, ജൂനിയര്‍ ടെക്നിക്കല്‍ സൂപ്രണ്ടന്റ്, ജൂനിയര്‍ സൂപ്രണ്ടന്റ് തസ്തികകളില്‍ ഉയര്‍ന്ന പ്രായം 35. താഴെ. സീനിയര്‍ മെക്കാനിക്, അസി.മെസ് മാനേജര്‍ തസ്തികകളില്‍ ഉയര്‍ന്ന പ്രായം 30. ജൂനിയര്‍ അസിസ്റ്റന്റ്, ജൂനിയര്‍ ലബോറട്ടറി അസിസ്റ്റന്റ് തസ്തികകളില്‍ ഉയര്‍ന്ന പ്രായം 27.എല്ലാ തസ്തികയിലും ബിരുദമോ ബിരുദാനന്തരബിരുദമോ ആണ് യോഗ്യത. വിശദവിവരം  http://www.iitd.ac.in ല്‍. ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത് www.recruit.iitd.ac.in/recruitEII എന്ന website  ലൂടെയാണ്. അവസാന തിയതി ഡിസംബര്‍ 11 വൈകിട്ട് അഞ്ച്. ഓണ്‍ലൈനായി അപേക്ഷിച്ചതിന്റെ  പ്രിന്റ് ഔട്ട്, ഫീസടച്ചതുള്‍പ്പെടെ അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം ഡിസംബര്‍ 21നകം തപാലായി  Recruitment Cell, Room No. 207/C-7, Adjoining to Dy. Director(Ops)'s Office, IIT Delhi, Hauz Khas, New Delhi-110016 എന്ന വിലാസത്തില്‍ ലഭിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top