26 April Friday

റെയില്‍വേയില്‍ പുനര്‍നിയമനം 733 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Dec 11, 2017

റെയില്‍വേയില്‍നിന്ന് വിരമിച്ചവര്‍ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ പുനര്‍നിയമനത്തിന് അവസരം. സതേണ്‍ റെയില്‍വേ തിരുവനന്തപുരം ഡിവിഷനില്‍ മെഡിക്കല്‍, സിഗ്നല്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍, ഓപറേറ്റിങ്, മെക്കാനിക്കല്‍, കൊമേഴ്സ്യല്‍, എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ ജനറല്‍, മിനിസ്റ്റീരിയല്‍ ഡിപ്പാര്‍ട്മെന്റുകളില്‍ വിവിധ തസ്തികകളില്‍ ആകെ 733 ഒഴിവുണ്ട്. സഫായിവാല, ഡ്രസര്‍, ജെഇ/ സിഗ്നല്‍ ടെക്നീഷ്യന്‍, സ്റ്റേഷന്‍ മാസ്റ്റേഴ്സ്, കണ്‍ട്രോളര്‍, പോയിന്റ്സ്മാന്‍/ഷണ്ടിങ് മാസ്റ്റര്‍, ഗാര്‍ഡ്, ജെഇ(സിആന്‍ഡ്ഡബ്ള്യു), ടെക്നീഷ്യന്‍,  ഹെല്‍പേഴ്സ്, ടിക്കറ്റ് ചെക്കിങ്, കൊമേഴ്സ്യല്‍ ക്ളര്‍ക്ക്, ജെഇ(പിവേ), ആര്‍ടിസാന്‍സ്(ടെക്നീഷ്യന്‍), ജെഇ-ഇലക്-ജനറല്‍, ടെക്നീഷ്യന്‍സ്-ഇലക്-ടിഎല്‍, ടെക്നീഷ്യന്‍ ഇലക് പവര്‍, ഹെല്‍പ്പേഴ്സ്, ക്ളറിക്കല്‍ കാറ്റഗറി വിഭാഗങ്ങളിലാണ് ഒഴിവ്. 62 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. എല്‍ആര്‍എസ്ജിഇഎസ്എസ്-വൊളന്ററി റിട്ടയര്‍മെന്റ് ചെയ്തവര്‍ അപേക്ഷിക്കരുത്. നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച്  The Senior Divisional Personnel Officer, Divisional Railway Manager's Office, Southern Railway, Thiruvananthapuram-695014  എന്ന വിലാസത്തില്‍  ഡിസംബര്‍ 20നകം ലഭിക്കണം. വിശദവിവരം www.sr.indianrailways.gov.in ല്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top