18 December Thursday

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ ഡെപ്യൂട്ടി മാനേജര്‍, സിസ്റ്റം അനലിസ്റ്റ്

വെബ് ഡെസ്‌ക്‌Updated: Monday Dec 11, 2017

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ ഡെപ്യൂട്ടി മാനേജര്‍ (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്)- 02, ഡെപ്യൂട്ടി മാനേജര്‍- 05, സിസ്റ്റം അനലിസ്റ്റ്- 01 എന്നിങ്ങനെ ഒഴിവുണ്ട്. ഡെപ്യൂട്ടി മാനേജര്‍ (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്) യോഗ്യത എസിഎ/ എഫ്സിഎ/എഐസിഡബ്ള്യുഎ/ എഫ്ഐസിഡബ്ള്യുഎ. ഡെപ്യൂട്ടി മാനേജര്‍ യോഗ്യത ബിഇ/ബിടെക്, എംബിഎ. സിസ്റ്റം അനലിസ്റ്റ് യോഗ്യത ബിഇ/ബിടെക്. യോഗ്യത നേടിയശേഷം ബന്ധപ്പെട്ട വിഷയത്തില്‍ പ്രമുഖ ഐടി കമ്പനിയില്‍ അഞ്ച് വര്‍ഷത്തെ തൊഴില്‍ പരിചയം. എല്ലാ തസ്തികയിലും പ്രായം 35ല്‍ താഴെ. അപേക്ഷയുടെ മാതൃക www.kfc.org  എന്ന website  ല്‍ ലഭിക്കും. അത് ഡൌണ്‍ലോഡ്ചെയ്ത് പൂരിപ്പിച്ച് രജിസ്ട്രേഡായോ സ്പീഡ്പോസ്റ്റായോThe Managing Director, Head Office, Kerala Financial Corporation, Vellayambalam, Trivandrum- 695033  എന്ന വിലാസത്തില്‍ 2018 ജനുവരി ആറിന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. വിശദവിവരം website ല്‍.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top