08 May Wednesday

ഷിപ്പിങ് കോര്‍പറേഷനില്‍ ഇലക്ട്രിക്കല്‍ ഓഫീസര്‍

വെബ് ഡെസ്‌ക്‌Updated: Monday Dec 11, 2017

ഷിപ്പിങ് കോര്‍പറേഷനില്‍
ഇലക്ട്രിക്കല്‍ ഓഫീസര്‍
മുംബൈയിലെ ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് ട്രെയിനി ഇലക്ട്രിക്കല്‍ ഓഫീസര്‍/ ഇലക്ട്രിക്കല്‍ ഓഫീസര്‍ ത്സതികയിലെ ഒഴിവുകളിലേക്ക് ഇന്റര്‍വ്യു നടത്തും. 50 ഒഴിവുണ്ട്. കരാര്‍ നിയമനമാണ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ബിഇ/ബിടെക്/ഡിപ്ളോമ, ഡിജി അംഗീകൃത ഇടിഒ കോഴ്സ് സര്‍ടിഫിക്കറ്റ്(സെയിലിങ് പരിചയം ഇല്ലാതെ). ഇലക്ട്രിക്കല്‍ ഓഫീസര്‍ മര്‍ച്ചന്റ് നേവി വെസലുകളില്‍ ഇലക്ട്രിക്കല്‍ ഓഫീസറായി കുറഞ്ഞത് ആറുമാസത്തെ സെയിലിങ് പ്രവൃത്തിപരിചയം. ഇന്ത്യന്‍ നേവിയില്‍നിന്ന് വിരമിച്ചവര്‍(ബിഇ/ ഡിപ്ളോമ), ചീഫ് ആര്‍ടിഫൈസര്‍ ആയി ജോലി നോക്കിയവര്‍(പവര്‍സൈഡ്) ഡിജി അംഗീകൃത ഇടിഒ കോഴ്സ് സര്‍ടിഫിക്കറ്റ്. പ്രായം: 30. യോഗ്യതകളും നിബന്ധനകളും അപേക്ഷിക്കേണ്ടതും സംബന്ധിച്ച് വിശദവിവരം website ല്‍ ലഭിക്കും. website :   www.shipindia.com. ഇന്റര്‍വ്യു ഡിസംബര്‍ 21. സ്ഥലം:SCI Head Office, 245, Madame Cama Road, Nariman Point, Mumbai-400021


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top