20 April Saturday

കുടുംബശ്രീയില്‍ കോ-ഓര്‍ഡിനേറ്റര്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 11, 2017

സംസ്ഥാനത്തെ ജില്ലാ കുടുംബശ്രീ മിഷനുകളില്‍ ഒഴിവുള്ള ബ്ളോക്ക് കോ-ഓര്‍ഡിനേറ്റര്‍- ഒന്ന്, ബ്ളോക്ക് കോ-ഓര്‍ഡിനേറ്റര്‍- രണ്ട് തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. സംസ്ഥാനത്താകെ 244 ഒഴിവുണ്ട്്. ആദ്യതസ്തികയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും രണ്ടാമത്തെ തസ്തികയിലേക്ക് വിഎച്ച്എസ്സി (കൃഷി/മൃഗസംരക്ഷണം) യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 35 വയസ്.
 എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണ്് നിയമനം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷയുടെ മാതൃക www.kudumbashree.org  - Careers നിന്ന് ഡൌണ്‍ലോഡ് ചെയ്തെടുക്കാം. കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസിലും ലഭിക്കും.  അപേക്ഷ  ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് 23 നകം ലഭിക്കണം. കവറിന് പുറത്ത് തസ്തിക വ്യക്തമായി എഴുതണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top